മസ്കത്ത് ഇബ്രയിലെ സ്വർണക്കട കൊള്ളയടിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേരെ പിടികൂടിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഏഷ്യൻ വംശജരാണ് പിടിയിലാവർ. വടക്കൻ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പ്രതികളെ പിടികൂടിയത്. ഇരുവർക്കുമെതിരെ നിയമനടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
മസ്കത്ത് ഇബ്രയിൽ സ്വർണക്കട കൊള്ളയടിക്കാൻ ശ്രമം ; രണ്ട് പേർ പിടിയിൽ
