റായ്ബറേലിയിൽ നാമനിർദേശ പത്രിക സമർപ്പിച്ച് രാഹുൽ ഗാന്ധി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ തുടങ്ങിയവർക്കൊപ്പം റായ്ബറേലിയിലെത്തിയാണ് രാഹുൽ വരണാധികാരിക്ക് മുമ്പാകെ നാമനിർദേശ പത്രിക നൽകിയത്.

റായ്ബറേലിയിലെത്തിയ രാഹുലിന് വലിയ സ്വീകരണമാണ് പ്രവർത്തകർ നൽകിയത്. വയനാട് ലോക്‌സഭ മണ്ഡലത്തിന് പുറമെയാണ് രണ്ടാം സീറ്റായി റായ്ബറേലിയിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *