നവജാത ശിശുവിന്റെ കൊലപാതകത്തിൽ അമ്മ അറസ്റ്റിൽ, ആൺ സുഹൃത്തിനെ കണ്ടെത്തി

എറണാകുളം പനമ്പിള്ളിനഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം സൗത്ത് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പനമ്പിള്ളിനഗറിലെ ഫ്ലാറ്റിൽ നിന്നാണ് നവജാത ശിശുവിന്റെമൃതദേഹം റോഡിലേക്ക് വലിച്ചെറിഞ്ഞത്. ഫ്ലാറ്റിലെ ശുചിമുറിയിൽ രക്തക്കറ കണ്ടെത്തിയതിനെ തുടർന്ന് ഇവിടെ താമസിക്കുന്ന ദമ്പതികളെയും മകളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.യുവതി ഗർഭിണിയാണെന്ന് മാതാപിതാക്കൾ അറിഞ്ഞില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ എസ് ശ്യാംസുന്ദർ അറിയിച്ചു. എന്നാല്‍ മാതാപിതാക്കളുടെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുമെന്നും പൊലീസ് അറിയിച്ചു.

കുഞ്ഞിന്‍റെ അമ്മയായ യുവതി പീഡനത്തിന് ഇരയായതായാണ് സംശയം. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടയാളാണ് യുവതിയെ പീഡിപ്പിച്ചതെന്നാണ് സംശയം. ഇയാളെ കണ്ടെത്തിയെന്നും സൂചനയുണ്ട്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. അതേസമയം, കുഞ്ഞ് ജനിച്ചപ്പോള്‍ തന്നെ ചാപിള്ളയായിരുന്നോ എന്ന സംശയവും പൊലീസിനുണ്ട്. കുഞ്ഞിന്‍റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. നിലവില്‍ കൊലപാതകക്കുറ്റമാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *