അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

ഡൽഹിയിലെ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച അർവിന്ദർ സിങ് ലവ്ലി ബിജെപിയിൽ ചേർന്നു. ആംആദ്മി പാർട്ടിയുമായുള്ള കോൺഗ്രസിന്റെ സഖ്യത്തിലും സ്ഥാനാർഥി നിർണയത്തിലുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടർന്നാണ് ദിവസങ്ങൾക്ക് മുമ്പാണ് അർവിന്ദർ സിങ് ലവ്ലി കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. നാല് മുൻ കോൺഗ്രസ് നേതാക്കൾക്കൊപ്പം കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്.

അടുത്തിടെ പാർട്ടി വിട്ട മുൻ കോൺഗ്രസ് എംഎൽഎമാരായ രാജ്കുമാർ ചൗഹാൻ, നീരജ് ബസോയ, നസീബ് സിംഗ്, ഡൽഹി യൂത്ത് കോൺഗ്രസ് അധ്യക്ഷൻ അമിത് മാലിക് എന്നിവരും പാർട്ടിയിൽ ചേർന്ന മറ്റ് നാലുപേരിൽ ഉൾപ്പെടുന്നു.

ബിജെപിയിൽ ചേരുമെന്ന് കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗവും ആം ആദ്മി പാർട്ടി നേതാക്കളും വിശ്വസിച്ചിരുന്നെങ്കിലും താൻ പാർട്ടി സ്ഥാനം മാത്രമാണ് രാജിവച്ചതെന്നും പാർട്ടി വിട്ടിട്ടില്ലെന്നും ലവ്ലി ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *