എടാ മോനേ… പോപ്‌കോൺ മോമോസ് കഴിക്കെടാ

ഡൽഹിയിലെ ഒരു മോമോസ് ഫുഡ് സെൻറർ ഇപ്പോൾ മോമോസിൻറെ തലസ്ഥാനമായി മാറിയിരിക്കുന്നു. പലരുടെയും ഇഷ്ടഭക്ഷണങ്ങളിലൊന്നായ മോമോസ് കഫേകളിലും റസ്റ്റോറൻറുകളിലും സുലഭമാണ്. സൗത്ത് ഡൽഹിയിലെ ജികെ-1 മാർക്കറ്റിലെ മാമോസിനു മാത്രമായുള്ള തട്ടുകടയിൽ ലഭിക്കുന്ന മാമോസിൽ സൂപ്പർ സ്റ്റാർ ആണെന്ന് രുചിച്ചവർ പറയുന്നു.

പോപ്‌കോൺ വലുപ്പത്തിലുള്ള ‘കാറ്റ്‌ലീ മോമോസ്’ കഴിക്കാൻ ധാരാളം പേർ അവിടെ സ്ഥിരമായി എത്താറുണ്ട്. വിവിധ സമൂഹമാധ്യമങ്ങളിലൂടെ ‘കാറ്റ്‌ലീ മോമോസ്’ വൈറലായതോടെ ഡൽഹിയുടെ വിവിധഭാഗങ്ങളിൽനിന്നു ധാരാളം പേർ അവിടെ എത്തുന്നു. ചെറുതും ഭാരം കുറഞ്ഞതുമായ മോമോസ് വെറൈറ്റിയെന്ന് കഴിച്ചവരും സാക്ഷ്യപ്പെടുത്തുന്നു.

പോപ്‌കോൺ മോമോസ് വെജ്, നോൺ വെജ് എന്നിവയിലും പനീർ നിറച്ചും ലഭ്യമാണ്. കൂടാതെ മൂന്ന് തരം ചട്ണികളും വിളന്പുന്നു. ഇഷ്ടമനുസരിച്ച് മസാല ചട്ണി, മയോണൈസ് , വെളുത്തുള്ളി ചട്ണി എന്നിവ തെരഞ്ഞെടുക്കാം. ഒരു പ്ലേറ്റിൽ ഏകദേശം 15 പോപ്‌കോൺ മോമോസ് ആണു കടക്കാരൻ വിളന്പുന്നത്. വൈകുന്നേരം തുറക്കുന്ന മോമോസ് തട്ടുകട പാതിരാത്രി വരെ പ്രവർത്തിക്കും. സൈക്കിളിൽ മുതൽ ബെൻസിൽ വരെ ഇവിടെ ഭക്ഷണപ്രിയരെത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *