ഡൽഹി മെട്രോയിൽ 16കാരനായ ആൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം; പോലീസ് അന്വേഷണം ആരംഭിച്ചു

ഡൽഹി മെട്രോയിൽ 16കാരനായ ആൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം. രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. തനിക്ക് നേരെ ലൈംഗികാതിക്രമമുണ്ടായെന്ന് ആൺകുട്ടി തന്നെയാണ് സാമൂഹ്യമാധ്യമമായ എക്‌സിലൂടെ അറിയിച്ചത്. വിഷയം അന്വേഷിച്ചുവരികയാണെന്ന് സിറ്റി പോലീസ് അറിയിച്ചു.

മെട്രോയിൽ രാജീവ് ചൗക്ക് സ്റ്റേഷനിൽ വെച്ചാണ് ആക്രമണത്തിന് ഇരയായതെന്ന് കുട്ടി പറയുന്നു. മെട്രോയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. രാജീവ് ചൗക്ക് സ്റ്റേഷനിൽ നിന്ന് രാത്രി 8:30-9:30 ന് ഇടയിൽ സമയ്പൂർ ബദ്ലിയിലേക്ക് ട്രെയിനിൽ കയറുകയായിരുന്നു. ട്രെയിനിൽ പ്രവേശിച്ചയുടനെ എന്റെ താഴ് ഭാഗത്ത് എന്തോ അനുഭവപ്പെട്ടു, പക്ഷേ ഇത് ആരുടെയെങ്കിലും ബാഗാണെന്നോ അല്ലെങ്കിൽ ആരെങ്കിലും തന്നെ തെറ്റിദ്ധരിച്ചെന്നോ ആണെന്നാണ് കരുതിയത്. പക്ഷേ തനിക്ക് തെറ്റിയെന്നും ഭയപ്പെട്ടുവെന്നും കുട്ടി പറയുന്നു. പിന്നീട് കുട്ടി മെട്രോയിൽ നിന്ന് ഇറങ്ങിയെന്നും ഒരു ഗാർഡ് തന്നെ അടുത്ത ട്രെയിനിലേക്ക് കൊണ്ടുപോയെന്നും എന്നാൽ അക്രമി തന്നെ പിന്തുടരുകയായിരുന്നെന്നും കുട്ടി പറയുന്നു.

സ്റ്റേഷനിൽ എത്തിയ ഉടൻ പുറത്തിറങ്ങിയെങ്കിലും അവനെ കബളിപ്പിക്കാൻ ശ്രമിച്ച് എതിർദിശയിലേക്ക് പോകാൻ ശ്രമിച്ച തന്നെ വഴിയിൽ തടഞ്ഞു നിർത്തി കടന്നു പിടിച്ചെന്നും അവിടെ നിന്ന് വേഗത്തിൽ എസ്‌കലേറ്ററിൽ കയറിയപ്പോഴും അയാൾ മൂന്നാം തവണയും തന്നെ സ്പർശിച്ചതായും കുട്ടി പറയുന്നു. അതിക്രമത്തിനിടയിൽ അക്രമിയുടെ ചിത്രം പകർത്തിയെന്നും കുട്ടി പറഞ്ഞു. അതേസമയം, വിഷയം അന്വേഷിച്ചു വരികയാണെന്നും കുട്ടിയെ സമീപിക്കാൻ ശ്രമിക്കുകയാണെന്നു പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *