കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.സുധാകരന്റെ മടങ്ങി വരവ് നീണ്ടേക്കുമെന്ന് സൂചന ; ജൂൺ നാല് വരെ എംഎം ഹസൻ തുടർന്നേക്കും

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ. സുധാകരന്റെ മടങ്ങിവരവ് നീളും. ജൂൺ നാല് വരെ ആക്ടിങ് പ്രസിഡന്റ് തുടരട്ടെ എന്നാണ് ഹൈക്കമാൻഡ് നിലപാട്. ഇതിൽ മാറ്റമില്ലെന്നും പ്രചരിക്കുന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നും ഹൈക്കമാൻഡ് വ്യക്തമാക്കി.

കെ. സുധാകരൻ സ്ഥാർഥിയായതോടെയാണ് എം.എം ഹസന് കെ.പി.സി.സി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല നൽകിയത്. തെരഞ്ഞെടുപ്പിന് ശേഷം അവലോകനയോഗം വിളിച്ചതും ഹസനായിരുന്നു. ഇതിന് പിന്നാലെ സുധാകരൻ അടുത്ത ആഴ്ചയോടെ സ്ഥാനത്തേക്ക് തിരിച്ചുവരുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കമാൻഡ് വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *