പ്രതിഷേധത്തിനിടെ കര്‍ഷകന്‍ മരിച്ച സംഭവം: പട്യാലയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ വീട് ഉപരോധിച്ച് കര്‍ഷകര്‍

പഞ്ചാബിലെ പട്യാലയില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ വീടുപരോധിച്ച് കര്‍ഷകപ്രതിഷേധം. കഴിഞ്ഞദിവസം പ്രണീതിന്റെ പ്രചാരണം തടഞ്ഞുള്ള പ്രതിഷേധത്തിനിടെ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം.

കര്‍ഷകരെ പോലീസ് ബലംപ്രയോഗിച്ച് നീക്കിയതിലും പ്രതിഷേധമുണ്ടായി. വിവിധ കര്‍ഷകസംഘടനകളുടെ പ്രവര്‍ത്തകര്‍ ഉപരോധത്തിനെത്തി. കര്‍ഷകന്റെ മരണത്തില്‍ ബി.ജെ.പി. നേതാവിന്റെ പേരില്‍ പഞ്ചാബ് പോലീസ് കഴിഞ്ഞദിവസം മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റര്‍ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *