പൗരത്വ ഭേദഗതി നിയമം ; നിയമം പിൻവലിക്കാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

പൗരത്വ ഭേദഗതി നിയമം പിൻവലിക്കാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആരൊക്കെ എന്തൊക്കെ ചെയ്താലും പൗരത്വ ഭേദഗതി നിയമം ഇവിടെ നടപ്പിലാക്കിയിരിക്കും എന്ന് വ്യക്തമാക്കിയ അമിത് ഷാ, അത് ഇനി രാഹുല്‍ ഗാന്ധിയുടെ അമ്മൂമ്മ ഇനി വീണ്ടും ഭൂമിയിലേക്ക് ഇറങ്ങി വന്നാലും സാധിക്കില്ല എന്നും തുറന്നടിച്ചു.

‘രാഹുലിന്റെ മുത്തശ്ശിക്ക് പോലും, അതായത് ഇനി അവർ ഭൂമിയിലേക്ക് മടങ്ങിവന്നാല്‍ തന്നെ , സിഎഎ റദ്ദാക്കാൻ കഴിയില്ല,’ ലഖിംപൂർ ഖേരിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ അമിത് ഷാ വ്യക്തമാക്കി. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും വന്ന ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യ പൗരത്വം നല്‍കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

ഈ കഴിഞ്ഞ മാർച്ചിലാണ് , ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയത് , ഈ നിയമ പ്രാബല്യത്തിലായതോട് കൂടി പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളില്‍ നിന്നുള്ള മതത്തിന്റെ പേരിലുള്ള പീഡനം നേരിടുന്ന മുസ്ലീം ഇതര കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുന്നത് എളുപ്പമായിരുന്നു. 2019 ഡിസംബറില്‍ പാർലമെന്റ് നിയമം പാസാക്കിയതിന് ശേഷം നാല് വർഷത്തിന് ശേഷമാണ് നിയമം പ്രാബല്യത്തില്‍ വന്നത്.

ഈ നിയമം, ഇന്ത്യയില്‍ ഇന്ന് താമസിക്കുന്ന ഒരു ന്യൂനപക്ഷ സമുദായത്തിന്റെയും പൗരത്വം എടുത്ത് കളയുവാൻ ഉള്ളതല്ലെന്നും, മറിച്ച്‌ ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ ഉള്ളവർക്ക്, പ്രേത്യേകിച്ചും മത പീഡനങ്ങള്‍ അനുഭവിച്ചർക്ക് പൗരത്വം കൊടുക്കുക മാത്രമാണ് ഇതിന്റെ ലക്‌ഷ്യം എന്നും പാർലമെന്റില്‍ അമിത് ഷാ ആവർത്തിച്ച്‌ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എന്നിട്ടും, ഇത് ഇന്ത്യയിലെ ന്യൂന പക്ഷങ്ങള്‍ക്ക് എതിരാണെന്ന വ്യാഖ്യാനവുമായി പ്രതിപക്ഷം മുന്നോട്ട് പോവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *