പ്ലസ് വൺ സീറ്റ് വിഷയം; മലപ്പുറത്ത് ബാച്ചുകൾ കൂട്ടിയില്ലെങ്കിൽ സമരമെന്ന മുന്നറിയിപ്പുമായി ലീഗ്

സംസ്ഥാനത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ മുസ്ലീം ലീഗിൻറെ നേതൃത്വത്തിൽ മലപ്പുറത്ത് സമരമെന്ന സൂചന നൽകി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. അധിക ബാച്ചുകൾ അനുവദിക്കുക എന്ന ആവശ്യം തന്നെയാണ് ഇവർ മുന്നിൽ വയ്ക്കുന്നത്.

‘വിജയശതമാനത്തിന് അനുസരിച്ച് കുട്ടികൾക്ക് ഉപരിപഠനത്തിന് സാധ്യത ഒരുങ്ങുന്നില്ല, അതിന് ബാച്ചുകൾ അനുവദിക്കുകയെന്നത് തന്നെയാണ് പരിഹാരം, യുഡിഎഫ് ഭരിച്ചിരുന്നപ്പോൾ ബാച്ചുകൾ അനുവദിച്ചിരുന്നു, ഇപ്പോൾ സർക്കാർ സത്വരമായി ഇടപെട്ടുകൊണ്ട് പരിഹാരം കാണണം, ബാച്ചുകൾ അനുവദിക്കുക എന്നത് മുൻനിർത്തിക്കൊണ്ട് തന്നെ എംഎസ്എഫും യൂത്ത് ലീഗും സമരരംഗത്തുണ്ട്, സർക്കാർ അത് കണ്ടറിഞ്ഞ് ബാച്ച് അനുവദിച്ചുകൊണ്ട് ഈ പ്രതിസന്ധിയിൽ നിന്ന് കുട്ടികളെ രക്ഷപ്പെടുത്തണം’ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *