പ്രിയ വർഗീസിന്റെ നിയമനം; ചട്ടങ്ങൾ പാലിച്ചല്ലെന്ന നിലപാട് ആവർത്തിച്ച് യുജിസി, സുപ്രീം കോടതിയിൽ സത്യവാങ്മൂലം

കണ്ണൂർ സർവ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസർ തസ്തികകയിൽ പ്രിയ വർഗീസിന്റെ നിയമനം ചട്ടങ്ങൾ പാലിച്ചല്ലെന്ന നിലപാട് ആവർത്തിച്ച് യുജിസി. പ്രിയ വർഗീസിന്റെ നിയമനം നിലനിൽക്കില്ലെന്ന് വ്യക്തമാക്കുകയാണ് യുജിസി. ചട്ടങ്ങൾ പാലിച്ചല്ല നിയമനമെന്ന് യുജിസി സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

സർവകലാശാല നിയമനങ്ങൾക്ക് യുജിസി ചട്ടങ്ങൾ പാലിക്കണം. സംസ്ഥാന നിയമങ്ങൾ ഇതിന് വിരുദ്ധമാണെങ്കിൽ പോലും സർക്കാരിന് കേന്ദ്ര ചട്ടങ്ങളിൽനിന്ന് വ്യക്തിചലിക്കാൻ കഴിയില്ലെന്നും യുജിസി വ്യക്തമാക്കി. കേരള സർക്കാരിന്റെ സത്യവാങ്മൂലത്തിന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത മറുപടിയിലാണ് യുജിസി ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാരും വൈസ് ചാൻസലറും സർവകലാശാലയും പ്രിയയുടെ നിയമനം പിന്തുണച്ച് സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *