പാണക്കാട് ഹൈദരലി തങ്ങളേയും സാദിഖലി തങ്ങളേയും അപകീർത്തിപ്പെടുത്തി പോസ്റ്റർ ; പൊലീസിൽ പരാതി നൽകി യൂത്ത് ലീഗ്

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയും സാദിഖലി ശിഹാബ് തങ്ങളെയും സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തി പോസറ്റർ. വാട്സ്ആപ്പ് ഗ്രൂപ്പിലാണ് പോസ്റ്റർ പ്രചരിച്ചത്. വിഷയത്തിൽ യൂത്ത് ലീഗ് തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി.

തിരൂരങ്ങാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജനവിധി എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് കഴിഞ്ഞ ദിവസം അപകീർത്തികരമായ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. നേതാക്കന്മാരുടെ തലയുടെ ഭാഗത്ത് സ്ത്രീകളുടെ തല വെച്ചുൾപ്പടെയുള്ള പോസ്റ്ററുകളുണ്ടായിരുന്നു. കബീർ എംകെ എന്നയാളുടെ അക്കൗണ്ടിൽ നിന്നായിരുന്നു ഇത്. ഇയാൾക്കെതിരെ ആണിപ്പോൾ യൂത്ത് ലീഗ് തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

മുസ്‌ലിം ലീഗിന്റെ സ്ഥാപക പ്രസിഡന്റും നിരവധി മഹല്ലുകളുടെ ഖാസിയുമായ തങ്ങളെ അപമാനിക്കുന്ന തരത്തിൽ പോസ്റ്റർ പ്രചരിപ്പിച്ച വ്യക്തിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് യൂത്ത് ലീഗിന്റെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *