ലോക്സഭ തെരഞ്ഞെടുപ്പിൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം: ഏകാധിപത്യവും പ്രതിപക്ഷ പാർട്ടികളെ തുടച്ചുനീക്കാനുള്ള ബി.ജെ.പിയുടെ നീക്കവും

ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഏകാധിപത്യവും പ്രതിപക്ഷ പാർട്ടികളെ തുടച്ചുനീക്കാനുള്ള ബി.ജെ.പിയുടെ നീക്കവുമാണെന്ന് കനയ്യ കുമാർ. വടക്കു കിഴക്കൻ ഡൽഹിയിൽ കോൺഗ്രസിന്റെ സ്ഥാനാർഥിയാണ് കനയ്യ കുമാർ. ബി.ജെ.പിയുടെ ഏകാധിപത്യം തടയുന്നതിനാണ് പ്രതിപക്ഷ കക്ഷികൾ ചേർന്ന് ഇൻഡ്യ സഖ്യം രൂപവത്കരിച്ചതെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കനയ്യ കുമാർ വ്യക്തമാക്കി.

​ഈ തെരഞ്ഞെടുപ്പിൽ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം ഏകാധിപത്യം വളർത്തുവരുന്നതാണെന്നും ജനാധിപത്യത്തെ സ്നേഹിക്കുന്ന, സമാധാന കാംക്ഷികളായ, നീതിയോട് ആഭിമുഖ്യമുള്ള, രാജ്യത്തിന്റെ പുരോഗതി ആഗ്രഹിക്കുന്ന ആളുകളെ സംബന്ധിച്ച് ബി.ജെ.പി പ്രതിപക്ഷത്തെ തുടച്ചു നീക്കാൻ ശ്രമിക്കുന്നത് വലിയ പ്രശ്നമാണെന്നും കനയ്യ പറഞ്ഞു. പ്രതിപക്ഷമില്ലാത്ത ഒരു രാഷ്ട്രീയമാണ് ബി.ജെ.പിക്ക് വേണ്ടത്. അതുകൊണ്ടാണ് ബി.ജെ.പിക്കെതിരെ ഇൻഡ്യ സഖ്യം ഉയർന്നുവന്നതെന്നും അദ്ദേഹം പറഞ്ഞു.

ജെ.എൻ.യുവിലെ തീപ്പൊരി നേതാവ് എന്ന നിലയിൽ ഒരുകാലത്ത് വലിയ വാർത്തയായിരുന്ന കനയ്യ 2018ൽ സി.പി.എമ്മിൽ ചേർരുകയും 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിഹാറിലെ ബെഗുസാരായ് മണ്ഡലത്തിൽ നിന്ന് മത്സരിച്ചുവെങ്കിലും ബി.ജെ.പിയുടെ ഗിരിരാജ് സിങ്ങിനോട് പരാജയപ്പെടുകയും ചെയ്തു. തുടർന്ന് 2021ൽ കനയ്യ സി.പി.എം വിട്ട് കോൺഗ്രസിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *