ഒരു മണിക്കൂറിൽ ആലിം​ഗനം ചെയ്തത് 1,123 മരങ്ങളെ; ലോക റെക്കോർഡ് സ്വന്തമാക്കി ആഫ്രിക്കൻ യുവാവ്

ഒരു ലോക റെക്കോർഡ് സ്വതമാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വർഷങ്ങളുടെ പരിശീലനവും കഠിനാധ്വാനവും ഒക്കെ കൊണ്ടാണ്ടാണ് സ്വന്തം പേരിൽ ഒരു ലോക റെക്കോർഡ് സൃഷ്ടിക്കുകാനാവുക. അടുത്തിടെ ആഫ്രിക്കൻ രാജ്യമായ ഘാനയിൽ നിന്നുള്ള അബൂബക്കർ താഹിരു എന്ന യുവാവ് ഒരു മണിക്കൂറിൽ 1123 മരങ്ങളെ കെട്ടിപ്പിടിച്ചുകൊണ്ട് ​ഗിന്നസ് ബുക്കിൽ ഇടം നേടിയിരുന്നു. പരിസ്ഥിതി പ്രവർത്തകനും ഫോറസ്റ്റ് വിദ്യാർത്ഥിയുമാണ് 29 കാരനായ അബൂബക്കർ താഹിരു.

അമേരിക്കയിലെ അലബാമയിലുള്ള ടസ്‌കെഗീ നാഷണൽ ഫോറസ്റ്റിലാണ് ഈ മത്സരം നടന്നത്. രണ്ടു കൈകളും ഒരു മരത്തിൽ ചുറ്റിപ്പിടിക്കുക, ഒരു മരവും ഒന്നിലധികം തവണ കെട്ടിപ്പിടിക്കാനോ ഒരു മരത്തിനും കേടുപാടുകൾ വരുത്താനോ പാടില്ല. അങ്ങനെ സംഭവിച്ചാൽ മത്സരത്തിൽ നിന്ന് അയോഗ്യനാവും. ഇത് ആദ്യമായാണ് ഇത്തരത്തിൽ ഒരു നേട്ടം ഒരാൾ സ്വന്തമാക്കുന്നത്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് മുന്നോട്ടുവച്ചത് ഒരു മണിക്കൂറിൽ 700 മരങ്ങളെ ആലിംഗനം ചെയ്യുക എന്നതായിരുന്നു. എന്നാൽ അബൂബക്കർ 1000 ലധികം മരങ്ങളെ ആലിംഗനം ചെയ്ത് ആദ്യ റെക്കോർഡ് സ്വന്തം പേരിൽ ആക്കി. 

Leave a Reply

Your email address will not be published. Required fields are marked *