അരവിന്ദ് കേജ്രിവാളിന്‍റെ പ്രസംഗത്തിനെതിരെ ഇഡി സുപ്രീംകോടതിയില്‍

തെരഞ്ഞെടുപ്പ് റാലികളിലെ അരവിന്ദ് കേജ്രിവാളിന്‍റെ പ്രസംഗത്തിനെതിരെ ഇഡി സുപ്രീംകോടതിയില്‍. തെരഞ്ഞെടുപ്പ് ചിഹ്നമായ ചൂലിന് വോട്ടു ചെയ്താല്‍ താന്‍ വീണ്ടും ജയിലില്‍ പോകേണ്ടി വരില്ലെന്ന് കേജ്രിവാള്‍ പ്രസംഗിച്ചതായി സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ അറിയിച്ചു.

മാത്രമല്ല ഇത്തരത്തില്‍ പ്രസംഗിക്കാന്‍ കഴിയില്ലെന്നും കോടതിയുടെ ജാമ്യവ്യവസ്ഥകള്‍ ഉള്ളതാണെന്നും സോളിസിറ്റര്‍ ജനറല്‍ കോടതില്‍ വാദിച്ചു. ഉന്നതരായ കേന്ദ്രമന്ത്രിമാരും പല പരാമര്‍ശങ്ങളും നടത്തുന്നുണ്ടെന്നും അത് സത്യവാങ്മൂലമായി സമര്‍പ്പിക്കാമെന്നും കേജ്രിവാളിന്‍റെ അഭിഭാഷകന്‍ അഭിഷേക് മനു സിംഗ് വി പറഞ്ഞു.

അതേസമയം കേജ്രിവാളിന്‍റെ പ്രസംഗം അദ്ദേഹത്തിന്‍റെ അനുമാനമാണെന്നും കോടതിക്ക് അറിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. കൂടാതെ കേസിനെ കുറിച്ച് സംസാരിക്കരുത് എന്നാണ് കോടതി വ്യവസ്ഥയുള്ളതെന്നും ജസ്റ്റീസ് സജ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കോടതി ഉത്തരവ് വ്യക്തമാണെന്നും ബെഞ്ച് അറിയിച്ചു. അതേസമയം അറസ്റ്റിനെ ചോദ്യം ചെയ്തുളള ഹര്‍ജിയില്‍ വാദം സുപ്രീംകോടതിയില്‍ തുടരും.

Leave a Reply

Your email address will not be published. Required fields are marked *