വിനോദയാത്രക്കിടെ അപകടം; ചിറാപ്പുഞ്ചിയിലെ മലയാളി സൈനികൻ വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു

കോഴിക്കോട് അത്തോളി സ്വദേശിയായ സൈനികൻ മേഘാലയയിലെ ചിറാപുഞ്ചിയിൽ വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു. കുനിയിൽകടവ് മരക്കാടത്ത് പരേതനായ ഗോപാലന്റെ മകൻ ഹവിൽദാർ അനീഷ് (42) ആണ് മരിച്ചത്. ചിറാപുഞ്ചിയിലെ ലിംഗ്‌സിയാർ വെളളച്ചാട്ടത്തിൽ കുടുംബവുമൊത്ത് വിനോദയാത്രക്ക് പോയതാണ് അനീഷ്.

ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് അപകടം നടന്നത്. കുളിക്കാൻ ഇറങ്ങിയപ്പോൾ കാൽ വഴുതി വീഴുകയായിരുന്നു. മൃതദേഹം നാളെ ഉച്ചയോടെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഹവിൽദാറായ അനീഷ് അവധി കഴിഞ്ഞ് മെയ് 12നായിരുന്നു കുടുംബ സമേതം ജോലി സ്ഥലത്തേക്ക് തിരിച്ചുപോയത്. 2004 ലായിരുന്നു സൈന്യത്തിൽ ചേർന്നത്. യശോദയാണ് അമ്മ. ഭാര്യ: സജിന. മക്കൾ: അവന്തിക, അനന്തു. സഹോദരങ്ങൾ: റഷി, മിനി.

Leave a Reply

Your email address will not be published. Required fields are marked *