അമ്പോ.. ലോകത്തിലെ ഏറ്റവും വലിയ കോൺ ഐസ്‌ക്രീം നിർമിച്ച് നോർവെ

ഐസ്‌ക്രീം ഇഷ്ടമാണോ..? ആരോടും അങ്ങനെയൊരു ചോദ്യത്തിൻറെ ആവശ്യമില്ല. കാരണം എല്ലാ പ്രായക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്നു, ഐസ്‌ക്രീം. ഐസ്‌ക്രീം പ്രേമികളെ ത്രില്ലടിപ്പിക്കുന്ന ഒരു സംഭവം കഴിഞ്ഞദിവസം നേർവെയിൽ നടന്നു. നോർവെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെന്നിഗ്- ഓൾസെൻ എന്ന കന്പനി ലോകത്തിലെ ഏറ്റവും വലിയ കോൺഐസ്‌ക്രീം നിർമിച്ചു.

കാഴ്ചക്കാരെ അമ്പരിപ്പിക്കുന്ന കോൺ ഐസ്‌ക്രീമിൻറെ ഉയരം 10 അടി 1.26 ഇഞ്ച് ആണ്. ഐസ്‌ക്രീം ലോക റെക്കോർഡ് നേടി. കൂറ്റൻ ഐസ്‌ക്രീമിൻറെ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത് പതിനായിരക്കണക്കിന് ആളുകളാണു കണ്ടത്. ഐസ്‌ക്രീം തയാറാക്കുന്നതിൻറെയും അത് ഉയർത്തിപ്പിടിക്കുന്നതിൻറെയും ആളുകൾക്കു വിളമ്പുന്നതിൻറെ ദൃശ്യങ്ങൾ വീഡിയോയിലുണ്ട്.

ഹെന്നിഗ്-ഓൾസെൻ 2015-ൽ 3.08 മീറ്റർ ഉയരമുള്ള കോൺ ഐസ്‌ക്രീം നിർമിച്ച് റെക്കോർഡ് സ്ഥാപിച്ചിരുന്നു. കോൺ തയാറാക്കാൻ 60 ലിറ്റർ ചോക്ലേറ്റും 110 കിലോ വാഫിൾ ബിസ്‌കറ്റും ഉപയോഗിച്ചു. നിർമാണ ശേഷം ഇവൻറ് വേദിയിലേക്ക് കോൺ എത്തിച്ചത്, ഹെലികോപ്റ്റർ മാർഗമാണ്. റിപ്പോർട്ട് പ്രകാരം, ഭീമൻ കോണിന് 1,000 ലിറ്ററിലധികം ഐസ്‌ക്രീം ഉൾക്കൊള്ളാൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *