ഐപിഎൽ പ്ലേ ഓഫിൽ ആർസിബി അനായസം ജയിക്കുമെന്ന് സുനിൽ ഗാവസ്കർ; ഏകപക്ഷീയമായ കളിയായിരിക്കും

ഐപിഎല്ലിൽ ആർസിബിയും രാജസ്ഥാൻ റോയൽസും തമ്മിൽ എലിമിനേറ്റർ മത്സരം നടക്കാനിരിക്കെ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടാൻ കൂടുതൽ സാധ്യത ബെംഗളൂരുവിനാണെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. മത്സരം ഏകപക്ഷീയമായിരിക്കുമെന്നാണ് ഗാവസ്കറുടെ അഭിപ്രായം. ആർസിബിക്ക് മികച്ച രീതിയിൽ തിരിച്ചടിക്കാൻ സാധിക്കുമെന്നും ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസിയും വിരാട് കോലിയും മറ്റു താരങ്ങളെ നന്നായി പ്രചോദിപ്പിക്കുന്നവരാണെന്നും, ഇരുവരും നല്ല പ്രകടനം കാഴ്ച്ച വെക്കുന്നുണ്ടെന്നും പറഞ്ഞു. അവസാനം കളിച്ച നാലു മത്സരങ്ങളും രാജസ്ഥാന് നഷ്ടമായിരുന്നു. കൊൽക്കത്തയ്ക്കെതിരായ കളി മഴ മൂലം ഉപേക്ഷിക്കേണ്ടിയും വന്നു. കളി മാറ്റി മറിക്കുന്ന ഒന്നും ഇന്ന് രാജസ്ഥാൻ ചെയ്തില്ലെങ്കിൽ ഇത് ഒരു ഏകപക്ഷീയമായ കളിയായി മാറും എന്നാണ് ഗാവസ്കർ പറയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *