Warning: Trying to access array offset on value of type bool in /home/www/news.radiokeralam.com/wp-content/plugins/seo-by-rank-math/includes/modules/version-control/class-beta-optin.php on line 148
കാറിടിച്ച് 2 പേർ മരിച്ച സംഭവം; 17-കാരന്റെ ജാമ്യം റദ്ദാക്കി ജുവനൈൽ കോടതി - Radio Keralam 1476 AM News

കാറിടിച്ച് 2 പേർ മരിച്ച സംഭവം; 17-കാരന്റെ ജാമ്യം റദ്ദാക്കി ജുവനൈൽ കോടതി

പൂനെയിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ ജാമ്യംജുവനൈൽ കോടതി റദ്ദാക്കി. ജാമ്യം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പൂനെ പൊലീസ് നൽകിയ റിവ്യൂ ഹർജിയിലാണ് നടപടി. ജൂൺ അഞ്ചു വരെ പ്രതി റീഹാബിലിറ്റേഷൻ ഹോമിൽ കഴിയണം. നേരത്തെ അപകടത്തെക്കുറിച്ച് ഉപന്യാസം എഴുതണമെന്നതടക്കം വിചിത്രമായ വ്യവസ്ഥകളോടെ പതിനേഴുകാരനെ ജാമ്യത്തിൽ വിട്ടതിൽ വ്യാപക വിമർശനമുയർന്നിരുന്നു.

അതേ സമയം പ്രതിയുടെ അച്ഛൻ വിശാൽ അഗർവാളിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കോടതിയിൽ ഹാജരാക്കുന്നതിനിടെ വിശാൽ അഗർവാളിനെ നേരെ ആൾക്കൂട്ടം മഷിയെറിഞ്ഞു. പ്രതിയ്ക്ക് മദ്യം നൽകിയ ബാറുടമയേയും മാനേജറേയും നേരത്തെ കസ്റ്റഡിയിൽ വിട്ടിരിന്നു. അപകടത്തിന് മുൻപ് പുനെയിലെ രണ്ട് പമ്പുകളിൽ മദ്യപാനത്തിനായി പതിനേഴുകാരനും സുഹൃത്തുക്കളും 48,000 രൂപ ചെലവാക്കിയെന്ന് പൊലീസ് കണ്ടെത്തി. ഇതിനിടെ പ്രതിക്ക് 25 വയസ് പൂർത്തിയാകും വരെ ഡ്രൈവിങ് ലൈസൻസ് നൽകുന്നത് ട്രാൻസ്‌പോർട്ട് കമ്മിഷണർ വിലക്കി.

Leave a Reply

Your email address will not be published. Required fields are marked *