ശ്രദ്ധേയമായ വേഷം ചെയ്ത് മലയാളികളുടെ മനസിൽ ഇടംനേടിയ നടിയാണ് ഉഷ. കിരീടത്തിലെയും ചെങ്കോലിലെയും വേഷം അവരെ ജനപ്രിയയാക്കി. അടുത്തിടെ കിരീടത്തിലെ ചിത്രീകരണകാലം നടി ഓർത്തെടുത്തു. താരത്തിന്റെ വാക്കുൾ:
‘കിരീടം ചെയ്യുന്ന സമയത്തു സിനിമയെക്കുറിച്ചു വലിയ ധാരണകള്‍ ഒന്നുമുണ്ടായിരുന്നില്ല. കാരണം സിനിമയിലേക്ക് വന്ന സമയമാണ്. സിബി സാര്‍ പറയുന്നു ഞാന്‍ ചെയ്യുന്നു. ചെങ്കോല്‍ മൂന്നുനാല് വര്‍ഷം കഴിഞ്ഞിട്ടാണു വരുന്നത്.
ഞാന്‍ പാടിയ ഒരു ഓഡിയോ കാസറ്റ് റിലീസ് ചെയ്യുന്നത് ആ സമയത്താണ്. കാസറ്റ് റിലീസ് ചെയ്യുന്നത് ലാലേട്ടന് ആണ്. ആ സമയം ആയപ്പോഴേക്കും ഞാന്‍ കുറേ സിനിമകള്‍ ചെയ്ത് കഴിഞ്ഞിട്ടുണ്ടായിരുന്നു. കിരീടത്തിന്റെ രണ്ടാം ഭാഗം ആദ്യംതന്നെ അവര്‍ പ്ലാന്‍ ചെയ്തതായിരുന്നു. പക്ഷെ ആ സമയം ആയപ്പോഴേക്കും എന്റെയും പാർവതിയുടെയും വിവാഹം കഴിഞ്ഞിരുന്നു.
അതുകൊണ്ട് നടക്കില്ലെന്ന് കരുതി അവര്‍ അത് പെന്‍ഡിംഗില്‍ വച്ചതായിരുന്നു. അത് കഴിഞ്ഞ് ഞാന്‍ വീണ്ടും അഭിനയിക്കാന്‍ തുടങ്ങിയപ്പോഴാണ് ചെങ്കോല്‍ ചെയ്യാന്‍ പ്ലാന്‍ ചെയ്യുന്നതെന്നാണ് സിബി സാര്‍ എന്നോട് പറഞ്ഞത്. കിരീടവും ചെങ്കോലും ജീവിതത്തിൽ മറക്കാൻ കഴിയാത്ത സിനിമകളാണ്…’