തിരുവനന്തപുരം ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ഇളവു ചെയ്ത് ഹൈക്കോടതി. വധശിക്ഷ ഒഴിവാക്കണമെന്ന നിനോ മാത്യുവിന്റെ ഹർജി പരിഗണിച്ച കോടതി ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. 25 വർഷം പരോളില്ലാതെ തടവ് ശിക്ഷ അനുഭവിച്ചാൽ മതിയെന്ന് കോടതി വിധിച്ചു. എന്നാൽ രണ്ടാം പ്രതി അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം കോടതി ശരിവെച്ചു.
ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് ; ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷയിൽ നിന്ന് ഇളവ്
