ഹൈദരാബാദിനെതിരെയുള്ള പോരിൽ ജയിച്ചാൽ സഞ്ജുവിന് ഫൈനൽ മാത്രമല്ല, മറ്റൊരു റെക്കോർഡ് കൂടി

ഐപിഎല്ലിൽ രണ്ടാം ക്വാളിഫയറിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രാജസ്ഥാന്‍ റോയല്‍സ് പോരാട്ടം. ഇന്ന് ഹൈദരാബാദിനെതിരെ ജയിച്ചാൽ ഫൈനലിൽ പ്രവേശിക്കുന്നതിനൊപ്പം മറ്റൊരു നേട്ടം കൂടി രാജസ്ഥാന്‍ നായകൻ സഞ്ജു സാംസണ് നേടാം. രാജസ്ഥാന്‍ റോയല്‍സിന് കൂടുതല്‍ ജയങ്ങള്‍ സമ്മാനിച്ച ക്യാപറ്റൻ എന്ന റെക്കോര്‍ഡാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്. 2021 ഐപിഎല്‍ സീസണിലാണ് സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാകുന്നത്.

2008ലെ ആദ്യ സീസണില്‍ മാത്രമേ രാജസ്ഥാന് കിരീടം നേടാനായൊള്ളു. 2022 ൽ ഫൈനലില്‍ എത്തിയെങ്കിലും കിരീടം നഷ്ടമായി. ഈ സീസണില്‍ കപ്പ് ഉയര്‍ത്താന്‍ രണ്ട് ജയങ്ങള്‍ മാത്രം അകലെയാണ് രാജസ്ഥാന്‍. സഞ്ജു ഇത് രണ്ടാം തവണയാണ് ടീമിനെ പ്ലേ ഓഫിലേക്ക് എത്തിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിനായി കൂടുതല്‍ ജയങ്ങള്‍ സമ്മാനിച്ച നായകനാകാന്‍ ഇന്നത്തെ ഒരൊറ്റ ജയം മതി. നിലവില്‍ രാജസ്ഥാന് വേണ്ടി 31 വിജയങ്ങള്‍ സമ്മാനിച്ച സാക്ഷാല്‍ ഷെയ്ന്‍ വോണിനൊപ്പം എത്തികഴിഞ്ഞു സഞ്ജു. 18 വിജയങ്ങള്‍ സമ്മാനിച്ച രാഹുല്‍ ദ്രാവിഡ് മൂന്നും 15 വിജയങ്ങൾ സമ്മാനിച്ച സ്റ്റീവ് സ്മിത്ത് നാലും സ്ഥാനങ്ങളിലാണ്. സഞ്ജു ഈ സീസണില്‍ തന്നെ ചരിത്രം കുറിക്കുമോ എന്ന ആകാംഷയിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *