ഖത്തറിൽ ഇൻഡസ്ട്രിയൽ ഏരിയയിലെ സ്ട്രീറ്റ് 33 തുറന്ന് കൊടുത്തു

ഇൻഡസ്ട്രിയൽ ഏരിയയിലെ സ്ട്രീറ്റ് 33 നിർമ്മാണപ്രവർത്തനങ്ങൾക്ക് ശേഷം തുറന്ന് കൊടുത്തതായി ഖത്തർ പബ്ലിക് വർക്‌സ് അതോറിറ്റി അറിയിച്ചു. അഞ്ച് കിലോമീറ്റർ നീളത്തിലുള്ള ഈ സ്ട്രീറ്റ് നിർമ്മാണപ്രവർത്തനങ്ങൾക്ക് ശേഷം ഒരു എക്‌സ്പ്രസ് വേ എന്ന രീതിയിലാണ് തുറന്ന് കൊടുത്തിരിക്കുന്നത്.

ഇതോടെ ഈസ്റ്റ് സ്ട്രീറ്റ് 33 ഇന്റർചേഞ്ച്, ഇൻഡസ്ട്രിയൽ ഏരിയ റോഡ് തുടങ്ങിയ ഇടങ്ങളിൽ നിന്ന് വെസ്റ്റ് ഇൻഡസ്ട്രിയൽ സ്ട്രീറ്റിലേക്കുള്ള ഗതാഗതം കൂടുതൽ സുഗമമാകുന്നതാണ്. സ്ട്രീറ്റ് 33-ലെ ഇരുവശത്തേക്കും മൂന്ന് വരികൾ വീതം ഉണ്ടായിരുന്നത് അറ്റകുറ്റപ്പണികൾക്ക് ശേഷം നാല് വരികളായി ഉയർത്തിയിട്ടുണ്ട്. ഇതോടെ മണിക്കൂറിൽ ഇതിലൂടെ പതിനാറായിരത്തോളം വാഹനങ്ങൾക്ക് സഞ്ചരിക്കാനാകുന്നതാണ്.

ഇതിന് പുറമെ അൽ ഖസറത് സ്ട്രീറ്റ്, വെസ്റ്റ് ഇൻഡസ്ട്രിയൽ സ്ട്രീറ്റ് എന്നിവയുമായി സ്ട്രീറ്റ് 33-നെ ബന്ധിപ്പിക്കുന്നതിനായി ഉണ്ടായിരുന്ന റൌണ്ട് എബൗട്ടുകൾ ഒഴിവാക്കുകയും പകരം പുതിയ രണ്ട് ഇന്റർചേഞ്ചുകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *