ബിജെപിക്ക് സുപ്രീംകോടതിയില്‍ തിരിച്ചടി. തൃണമുല്‍ കോണ്‍ഗ്രസിനെ അവഹേളിക്കുന്ന പരസ്യങ്ങള്‍ വിലക്കിയതിനെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതി ഇടപെട്ടില്ല. പരസ്യങ്ങള്‍ പ്രഥമദൃഷ്ട്യ അപമാനകരമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പരസ്യങ്ങള്‍ കല്‍ക്കട്ട ഹൈക്കോടതി വിലക്കിയതിനെതിരെയാണ് ബിജെപി സുപ്രീംകോടതിയെ സമീപിച്ചത്. കോടതിയുടെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ഹര്‍ജി പിന്‍വലിക്കുകയാണെന്ന് ബിജെപി അറിയിച്ചു.
ബിജെപിക്ക് തിരിച്ചടി ; തൃണമൂൽ കോൺഗ്രസിന് എതിരായ പരസ്യങ്ങൾ പ്രഥമദൃഷ്ട്യാ അപമാനകരം , സുപ്രീംകോടതി
