‘പവിഴദ്വീപിലെ കോഴിക്കോട്ടുകാർ’ ബഹ്റൈൻ മലയാളികൾക്കായി ‘പവിഴദ്വീപിലെ പാട്ടുമത്സരം 2024’ എന്ന പേരിൽ സിനിമ ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു.
21വയസ്സിനു മുകളിലുള്ളവർക്കായി നടക്കുന്ന മത്സരത്തിൽ മൂന്ന് റൗണ്ടുകളാണുള്ളത്. ആദ്യ റൗണ്ടിൽ, മത്സരയോഗ്യമായ എല്ലാ പാട്ടുകളും CCB സോഷ്യൽ മീഡിയ പേജുകളിൽ പബ്ലിഷ് ചെയ്യും. ഇതിൽനിന്നും തിരഞ്ഞെടുക്കുന്ന 12 പേരെ ജൂൺ 21ന് ഇന്ത്യൻ ക്ലബ്ബിൽ നടക്കുന്ന രണ്ടാം റൗണ്ട് ലൈവ് പെർഫോമൻസിലേക്കും, അതിൽനിന്നും തിരഞ്ഞെടുക്കുന്ന ആറു പേരെ ഫൈനൽ റൗണ്ടിലേക്കും തിരഞ്ഞെടുക്കും.
ആദ്യ റൗണ്ട് മത്സരത്തിൽ പങ്കെടുക്കാൻ ഒരു മലയാള സിനിമ ഗാനം ആലപിച്ച് മൊബൈൽ ഫോണിൽ റെക്കോഡ് ചെയ്തു വിഡിയോ അയക്കണം. പാട്ടു വിഡിയോകൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ 8. രജിസ്ട്രേഷന് +973 34646440/34353639/33610836 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.