ലൈംഗികാതിക്രമ കേസ് പ്രതി പ്രജ്വൽ രേവണ്ണ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത് വ്യാജ ടിക്കറ്റ് ?

ലൈംഗികാതിക്രമ കേസില്‍ വിദേശത്തേക്ക് മുങ്ങിയ എംപിയും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ പ്രജ്വൽ രേവണ്ണ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത് വ്യാജ ടിക്കറ്റെന്ന് സംശയം. ലുഫ്താൻസ വിമാനത്തിൽ ഇന്ന് പുലർച്ചെ 12.30ന് എത്തുമെന്നായിരുന്നു പ്രജ്വലിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചത്. അന്വേഷണ സംഘത്തിനും ഈ ടിക്കറ്റ് കൈമാറിയിരുന്നുവെന്നാണ് സൂചന.

എന്നാൽ ടിക്കറ്റിൽ നൽകിയ ഭൂരിഭാഗം വിവരങ്ങളും തെറ്റാണെന്ന് തെളിഞ്ഞു. ലുഫ്താൻസയുടെ ചെക്കിൻ വൈബ്സൈറ്റ് പരിശോധിച്ച പ്പോൾ പ്രജ്വൽ രേവണ്ണ, സ്ത്രീ എന്നാണ് ടിക്കറ്റ് ബുക്കിംഗിൽ നൽകിയിരിക്കുന്നത്. പാസ്പോർട്ട് നമ്പർ ദൃശ്യമല്ലെങ്കിലും ഇന്ത്യൻ, അഫ്ഗാൻ എന്നീ രണ്ട് പാസ്പോർട്ടുകൾ ഉള്ളതായി നൽകിയിട്ടുണ്ട്. ഹോം അഡ്രസ് GHHJ, DELHI, 543222 Arunachal Pradesh, India എന്ന വ്യാജവിലാസമാണ് നൽകിയിരിക്കുന്നത്. ടിക്കറ്റ് ബുക്കിംഗിനായി നൽകിയിരിക്കുന്ന എല്ലാ നമ്പറുകളും സ്വിച്ച്ഡ് ഓഫ് ആണ്.

ബലാത്സംഗദൃശ്യങ്ങൾ അടക്കമുള്ള അശ്ലീലവീഡിയോകൾ പുറത്ത് വന്നതിന് പിന്നാലെയാണ് പ്രജ്വൽ രാജ്യം വിട്ടത്. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോകൾ വൻവിവാദങ്ങളാണ് രാജ്യത്തുണ്ടാക്കിയത്. ലൈംഗിക പീഡന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രജ്വൽ ജർമ്മനിയിലേക്ക് രക്ഷപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *