നിത അംബാനിയുടെ 500 കോടിയുടെ മരതക നെക്ലേസ്; വെറും 178 രൂപയ്ക്കു നിങ്ങൾക്കും കിട്ടും

ലോകത്തിലെ പ്രമുഖ വ്യവസായികളാണ് അംബാനി കുടുബം. അവരുടെ വീട്ടിൽ അടുത്തിടെ നടന്ന വിവാഹാഘോഷങ്ങളിൽ നിത അംബാനി ധരിച്ച മരതക നെക്ലേസ് നെക്ലേസ് ലോകമെങ്ങും ചർച്ചയായിരുന്നു. കാരണം അതിൻറെ വിലയായിരുന്നു. എത്രയെന്നോ… 500 കോടി രൂപ!

തൻറെ മകൻ അനന്ദ് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും പ്രീ വെഡിംഗ് ആഘോഷത്തിൽ നിത അംബാനി ധരിച്ചിരുന്ന നെക്ലേസും അതിൻറെ ഡിസൈനും അതിനായി ഉപയോഗിച്ച രത്‌നങ്ങളുമെല്ലാം ലോകമെമ്പാടും ശ്രദ്ധ പിടിച്ചുപറ്റി.

എന്നാൽ, ആ ഡിസൈനിലുള്ള നെക്ലേസ് നിങ്ങൾക്കും ലഭിക്കും; 500 കോടിയൊന്നും കൊടുക്കണ്ട, വെറും 178 രൂപയ്ക്ക്! രാജസ്ഥാനിലെ ജയ്പുരിൽ നിന്നുള്ള മൊത്തക്കച്ചവടക്കാരനാണ് നിതയുടെ 500 കോടി നെക്ലേസിൻറെ പകർപ്പ് നിങ്ങളെ അതിശയിപ്പിക്കുന്നതും വിശ്വസിക്കാൻ പ്രയാസമുള്ളതുമായ വിലയ്ക്കു നൽകുന്നത്. വിവി സൺസ് എന്നറിയപ്പെടുന്ന വിജയ് വസ്വാനി സൺസ് ജ്വല്ലേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് വെറും 178 രൂപയ്ക്ക് നെക്ലേസ് പകർപ്പ് വിപണിയിലെത്തിച്ചിരിക്കുന്നത്. നെക്ലേസിൻറെ ചിത്രങ്ങളും വീഡിയോയും ഓൺലൈനിൽ വൈറലായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *