വാടകയ്ക്ക് കാമുകി; നിരക്കുകൾ പുറത്തുവിട്ട് യുവതി, സോഷ്യൽ മീഡിയയിൽ വൈറൽ പോസ്റ്റ്

കാമുകനെയോ കാമുകിയെയോ ഒക്കെ വാടകയ്ക്ക് ലഭിക്കുന്ന രീതി ഇന്ന് ജപ്പാനിലൊക്കെ നിലവിലുണ്ട്. എന്നാൽ ഇന്ത്യയിൽ ഇങ്ങനെയുള്ള കാര്യങ്ങൾ അപൂർവമാണെന്ന് തന്നെ പറയാം. എന്നാൽ ഒരു യുവതി പങ്കുവച്ച ഇൻസ്റ്റഗ്രാം റീൽസിൽ ജപ്പാനിലേതിന് സമാനമായ സേവനമാണ് വാഗ്ദാനം ചെയ്യുന്നത്. പോസ്റ്റ് വൈറലായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്കും സംഭവം തുടക്കമിച്ചു.@divya_giri__എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് വാടക കാമുകിയാകാൻ തയ്യാറാണെന്ന് അറിയിച്ച് യുവതി റീൽ പങ്കുവച്ചിരിക്കുന്നത്.

സിംഗിളാണോ, ഡേറ്റിന് പോകാൻ തയ്യാറാണോ, എന്നെ വാടകയ്‌ക്കെടുക്കാം എന്ന് യുവതി വ്യക്തമാക്കുന്നു. ഇതിനൊപ്പം ഓരോ സേവനത്തിനുമുള്ള നിരക്കും യുവതി വെളിപ്പെടുത്തുന്നു ഒരു ചിൽകോഫി തനിക്കൊപ്പം കഴിക്കണമെങ്കിൽ 1500 രൂപ നൽകണം. ഡിന്നറും സിനിമയുമാണ് ലക്ഷ്യമെങ്കിൽ നിരക്ക് കൂടും. 2000 രൂപ. ബൈക്കിൽ കറങ്ങണമെങ്കിൽ രൂപ 4000 നൽകണം. ഡേറ്റിംഗിന് പോകുന്നതിനെ കുറിച്ച് സോഷ്യൽ മീഡയയിഷ പോസ്റ്റ് ഇട്ടാൽ 6000 രൂപ നൽകണം. ഇത്തരത്തിൽ വിവിധ നിരക്കുകൾ യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്നുണ്ട്.

യുവതി സീരിയസായിട്ടാണോ തമാശയ്ക്കാണോ ഈ റീൽ പങ്കുവച്ചിരിക്കുന്നത് എന്നാണ് ചിലരുടെ സംശയം. ഇത് ജപ്പാനാണെന്നാണ് യുവതിയുടെ വിചാരമെന്നും ചിലർ കമന്റ് ചെയ്യുന്നു. തട്ടിപ്പാണ് യുവതിയുടെ ലക്ഷ്യമെന്നും ഹണി ട്രാപ്പാണെന്നും പറയുന്നവരുമുണ്ട്. ജോലി ലഭിക്കാതെ വരുമ്പോൾ ഇതുപോലുള്ള പല സ്റ്റാർട്ടപ്പുകളും ഉയർന്നുവരുമെന്ന് ചിലർ പരിഹസിക്കുന്നുമുണ്ട്. എന്തായാലും യുവതിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചയ്ക്ക് വഴിതെളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *