Warning: Trying to access array offset on value of type bool in /home/www/news.radiokeralam.com/wp-content/plugins/seo-by-rank-math/includes/modules/version-control/class-beta-optin.php on line 148
പതിനാലുകാരിയായ മകളെ പീഡിപ്പിച്ച കേസ്; പിതാവിന് 139 വർഷം കഠിനതടവ് - Radio Keralam 1476 AM News

പതിനാലുകാരിയായ മകളെ പീഡിപ്പിച്ച കേസ്; പിതാവിന് 139 വർഷം കഠിനതടവ്

പതിനാലുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് 139 വർഷം കഠിനതടവും 5,85,000 രൂപ പിഴയും. സംഭവം മറച്ചുവെച്ച അമ്മയും അമ്മൂമ്മയും പതിനായിരം രൂപ വീതം പിഴയടയ്ക്കാനും പരപ്പനങ്ങാടി പോക്സോ അതിവേഗ കോടതി ജഡ്ജി എ. ഫാത്തിമാബീവി ഉത്തരവിട്ടു. 2020 മേയ് 21-നും തുടർന്നുള്ള രണ്ടു ദിവസങ്ങളിലുമായി പീഡനത്തിനിരയായ മകൾ പിന്നീടും സമാനമായി പീഡിപ്പിക്കപ്പെട്ടതായി വിധിന്യായത്തിൽ പറയുന്നു. സംഭവമറിഞ്ഞിട്ടും പൊലീസിൽ വിവരം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമ്മയെയും അമ്മൂമ്മയെയും ശിക്ഷിച്ചത്.

ഒന്നാംപ്രതി പിഴത്തുക അടച്ചില്ലെങ്കിൽ ആറുവർഷവും മൂന്നുമാസവുംകൂടി അധികതടവ് അനുഭവിക്കണം. രണ്ടും മൂന്നും പ്രതികൾ പിഴയടച്ചില്ലെങ്കിൽ 15 ദിവസം കഠിനതടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു. പിഴ സംഖ്യ പൂർണമായും അതിജീവിതയ്ക്കുള്ളതാണ്. പ്രതികൾ പിഴയടക്കാത്ത പക്ഷം നഷ്ടപരിഹാരം നൽകുന്നതിന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് നിർദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *