കണ്ണൂരിൽ സുധാകരനു വൻ മുന്നേറ്റം; പിണറായി വിജയന്റെ മണ്ഡലത്തിലും ലീഡ്

കണ്ണൂർ മണ്ഡലത്തിൽ കെ.സുധാകരൻ വൻ ലീഡിലേക്ക്. സുധാകരന് വെല്ലുവിളിയുയർത്താൻ സിപിഎം ജില്ലാ സെക്രട്ടറിക്ക് സാധിച്ചില്ലെന്ന തരത്തിലാണ് ഫലം പറയുന്നത്. 50,000-ൽപ്പരം വോട്ടുകളുടെ ലീഡാണ് നിലവിൽ കെ സുധാകരനുള്ളത്. എം വി ജയരാജന് ഇടതുമുന്നണി പ്രതീക്ഷിച്ച തരത്തിലുള്ള മുന്നേറ്റം കാഴ്ചവെക്കാനായില്ല. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ആധിപത്യത്തോടെയാണ് സുധാകരൻ മുന്നോട്ട് കുതിക്കുന്നത്.

ആദ്യ ഘട്ടത്തിൽ ലീഡെടുത്തതൊഴിച്ചാൽ പിന്നീട് ഒരു ഘട്ടത്തിലും എം വി ജയരാജന് സുധാകരനെ മറികടക്കാനായില്ല. ഓരോ റൗണ്ട് കഴിയുമ്പോഴും സുധാകരൻ ലീഡ് ഉയർത്തിക്കൊണ്ടിരിക്കുകയാണ്. ആദ്യ റൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലടക്കം ലീഡ് നേടിയാണ് സുധാകരൻ കുതിച്ചത്. ഇടതുകോട്ടയായ ധർമടത്തെ ഈ ലീഡ് സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *