അപ്രതീക്ഷിത തിരിച്ചടി; അഞ്ച് ദിവസത്തെ നേതൃയോഗം വിളിച്ച് സിപിഎം

തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി വിലയിരുത്താൻ സിപിഎം അഞ്ച് ദിവസത്തെ നേതൃയോഗം വിളിച്ചു. തിരുത്തൽ നടപടികൾ ആവശ്യമുണ്ടെന്ന് കണ്ടാൽ ഉടൻ അതിലേക്ക് കടക്കാനാണ് തീരുമാനം. മറ്റന്നാൾ ചേരുന്ന സെക്രട്ടേറിയറ്റിൽ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച പ്രാഥമിക വിലയിരുത്തൽ നടക്കും. വിശദമായ ചർച്ചയ്ക്ക് അഞ്ച് ദിവസത്തെ സംസ്ഥാന നേതൃയോഗങ്ങൾ ചേരും.16, 17 തീയതികളിലായി സംസ്ഥാന സെക്രട്ടേറിയറ്റ്, 18,19,20തീയതികളിൽ സംസ്ഥാന സമിതി യോഗവും നടക്കും

മന്ത്രി കെ.രാധാകൃഷ്ണൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചതോടെ മന്ത്രിസഭാ പുനഃസംഘടന ചർച്ചകളും സിപിഎമ്മിൻറെ പരിഗണനക്ക്. എം.പിയായി തിരഞ്ഞെടുത്തുകൊണ്ടുള്ള നോട്ടിഫിക്കേഷൻ ഇറങ്ങി 14 ദിവസത്തിനകം നിയമസഭാംഗത്വം രാജി വയ്ക്കണം എന്നാണ് ചട്ടം. പകരം സംവിധാനത്തെകുറിച്ച് മറ്റന്നാൾ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ച ഉണ്ടാകും. ചുമതല ആർക്കെങ്കിലും കൈമാറണോ അതോ പകരക്കാരനെ ഉടൻ കണ്ടെത്തണോ എന്നകാര്യത്തിൽ സെക്രട്ടേറിയറ്റ് തീരുമാനം എടക്കും.

Leave a Reply

Your email address will not be published. Required fields are marked *