5000 കേന്ദ്രങ്ങളിൽ പരിസ്ഥിതി സൗ​ഹൃ​ദ സം​ഗ​മം ; വമ്പൻ പരിപാടിയുമായി കലാലയം സാംസ്കാരിക വേദി

ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ക​ലാ​ല​യം സാം​സ്‌​കാ​രി​ക വേ​ദി , ആ​ഗോ​ള ത​ല​ത്തി​ല്‍ 5,000 കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​രി​സ്ഥി​തി​സൗ​ഹൃ​ദ സം​ഗ​മ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. ജൂ​ണ്‍ നാ​ലു മു​ത​ല്‍ ഒ​മ്പ​തു​വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് ഇ​ക്കോ വൈ​ബ് എ​ന്ന ശീ​ര്‍ഷ​ക​ത്തി​ല്‍ കാ​മ്പ​യി​ന്‍ ന​ട​ക്കു​ന്ന​ത്.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളും അ​നു​ദി​നം വ​ര്‍ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നാം ​വ​സി​ക്കു​ന്ന ഭൂ​മി​യും അ​തി​ലെ വി​ഭ​വ​ങ്ങ​ളും ക​രു​ത​ലോ​ടെ ഉ​പ​യോ​ഗി​ക്കു​ക എ​ന്ന് സ​മൂ​ഹ​ത്തെ ബോ​ധ​വ​ത്ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ബ​ഹ്‌​റൈ​നി​ൽ 200 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഇ​ക്കോ വൈ​ബ് ന​ട​ക്കു​ന്ന​ത്.

രി​സാ​ല സ്റ്റ​ഡി സ​ര്‍ക്കി​ളി​ന്റെ യൂ​നി​റ്റ് ത​ല​ങ്ങ​ളി​ല്‍ താ​മ​സ ഇ​ട​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ച്ച് പ​രി​സ്ഥി​തി ദി​ന​ത്തി​ന്റെ​യും ശു​ചി​ത്വ​ത്തി​ന്റെ​യും പ്രാ​ധാ​ന്യ​വും ക്ര​മീ​ക​ര​ണ​ങ്ങ​ളും ബോ​ധ​വ​ത്ക​രി​ക്കു​ന്ന സം​ഗ​മ​ങ്ങ​ള്‍ ന​ട​ക്കും. താ​മ​സ കെ​ട്ടി​ട​ങ്ങ​ളി​ലെ പ​രി​മി​ത​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ ചെ​ടി​ക​ളും പ​ച്ച​ക്ക​റി​ക​ളും സ​ജ്ജീ​ക​രി​ക്കു​ന്ന​തി​ന്റെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ചും പ​റ​വ​ക​ള്‍ക്ക് കു​ടി​ക്കാ​ന്‍ വെ​ള്ളം ഒ​രു​ക്കി​വെ​ക്കു​ന്ന​തി​നെ കു​റി​ച്ചും സൗ​ഹൃ​ദ സം​ഗ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വെ​ക്കും.

ഇ​ക്കോ വൈ​ബ് കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ വെ​ബി​നാ​ര്‍, പ​രി​സ്ഥി​തി പ​ഠ​നം, ചി​ത്ര​ര​ച​ന മ​ത്സ​രം തു​ട​ങ്ങി​യ വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളും അ​നു​ബ​ന്ധ​മാ​യി സം​ഘ​ടി​പ്പി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *