ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി, ഇന്ത്യ സഖ്യത്തിന് നേട്ടം; വിജയവും പരാജയവും ആഘോഷമാക്കി സോഷ്യൽ മീഡിയ

ഇത്തവണ മോദി ​ഗ്യാരണ്ടി വിചാരിച്ചങ്ങ് ഏറ്റില്ല. ലോക്സഭ തെരഞ്ഞെടുപ്പില്‍ 240 സീറ്റുകൾ മാത്രമാണ് ബിജെപിക്ക് ഒറ്റയ്ക്ക് നേടാനായത്. ഒറ്റക്ക് കേവല ഭൂരിപക്ഷം ബിജെപിക്ക് നഷ്ടമായതോടെ സർക്കാർ രൂപീകരണത്തിൽ എന്‍ഡിഎ ഘടകക്ഷികളുടെ നിലപാട് നിര്‍ണായകമായിരിക്കുകയാണ്. എന്തായലും ബിജെപിക്കുണ്ടായ തിരിച്ചടിക്കു പിന്നാലെ മിമുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ.

ഒപ്പം ഇന്ത്യ സഖ്യത്തിന് കിട്ടിയ 234 സീറ്റുകളുടെ ആഘോഷവും നവ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ചന്ദരബാബു നായിഡുവിനെ പിടിച്ചു നിർത്താൻ ശ്രമിക്കുന്ന മോദിയും പവർഫുള്ളായി തിരിച്ചുവന്ന രാഹുൽ ​ഗാന്ധിയുമെല്ലാം ഇപ്പോൾ ട്രെൻഡി​ഗാണ്.

Leave a Reply

Your email address will not be published. Required fields are marked *