ലോക കേരളസഭ മാറ്റിവെക്കണം; തുക പ്രവാസിക്ഷേമത്തിന് നൽകണമെന്ന് കെ സുരേന്ദ്രൻ

കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലോക കേരളസഭയുടെ നാലാം സമ്മേളനം നിർത്തി പണം പ്രവാസികളുടെ ക്ഷേമത്തിന് നൽകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ലോക കേരളസഭ വൻ ധൂർത്താണെന്നും ഇതിന്റെ പ്രയോജനമെന്താണ് എന്നുമുള്ള വിമർശനങ്ങൾ കഴിഞ്ഞ ലോക കേരളസഭയുടെ മൂന്ന് സമ്മേളന കാലത്തും ഉയർന്നതാണെന്ന് സുരേന്ദ്രൻ പറഞ്ഞു.

ലോകകേരള സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെയാണ് ദുരന്തം. തുടർന്ന് ഇന്നത്തെ ഉദ്ഘാടന സമ്മേളനവും ചർച്ചയും കലാപരിപാടികളും മാറ്റിയിരുന്നു. നിയമസഭ മന്ദിരത്തിലെ മുറികളിൽ മന്ത്രിമാരും മുൻ മന്ത്രിമാരും മോഡറേറ്റർമാരായുള്ള ചർച്ചകളാണ് നടക്കുന്നത്. 103 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും. ഇന്നലെ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമ്മേളനം മാറ്റാൻ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *