കണ്ണൂർ സ്വദേശി അബൂദബിയിലെ വീടിന്റെ കോണിപ്പടിയിൽ നിന്ന് വീണു മരിച്ചു

കണ്ണൂർ സ്വദേശിയായ യുവാവ് അബൂദബിയിലെ വീടിന്റെ കോണിപ്പടിയിൽ നിന്ന് വീണു മരിച്ചു. കണ്ണൂർ മാടായി വാടിക്കൽ സ്വദേശിയും അബൂദബി യൂണിവേഴ്‌സിറ്റി ഇൻറർനാഷണൽ അക്രെഡിറ്റെഷൻ ഡയറക്ടറുമായ ഡോ. മുഹമ്മദ് റാസിഖിൻറെ മകൻ മുഹമ്മദ് അമനാണ് മരിച്ചത്. 21 വയസായിരുന്നു. അബൂദബിയിൽ ബിരുദ വിദ്യാർഥിയായ അമൻ വീടിന്റെ കോണിപ്പടി ഇറങ്ങവേ കാൽ വഴുതി വീഴുകയും തലയ്ക്കേറ്റ ക്ഷതം മൂലം മരണപ്പെടുകയുമായിരുന്നു. മൃതദേഹം ബനിയാസ് മോർച്ചറിയിൽ. വാടിക്കൽ ഗ്രീൻ പാലസിൽ കെ.സി. ഫാത്തിബിയാണ് മാതാവ്. റോഷൻ, റൈഹാൻ എന്നിവർ സഹോദരങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *