എയർ അറേബ്യ വിമാനത്തിൽ യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചു ; ആർക്കും പരിക്കില്ലെന്ന് കമ്പനി അധികൃതർ

യാത്രക്കാരന്റെ കൈവശം ഉണ്ടായിരുന്ന പവർ ബാങ്ക് പൊട്ടിത്തെറിച്ചതിനെ തുടർന്ന് വലിച്ചെറിഞ്ഞതോടെ വിമാനത്തിലെ കാർപറ്റിന് തീ പിടിക്കുകയും ഉടൻ കെടുത്തുകയും ചെയ്തതായി എയർ അറേബ്യ അധികൃതർ അറിയിച്ചു. ഇന്നലെ അർധരാത്രി അബുദാബിയിൽനിന്ന് കോഴിക്കോട്ടേക്കു പുറപ്പെടാനൊരുങ്ങിയ എയർ അറേബ്യ അബുദാബി വിമാനത്തിലായിരുന്നു സംഭവം.

ആളപായമോ പരുക്കോ വലിയ നാശനഷ്ടമോ ഉണ്ടായിട്ടില്ല. മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി മറ്റൊരു വിമാനത്തിൽ നാട്ടിൽ എത്തിച്ചു. പവർ ബാങ്ക് കൈവശം വച്ചയാളെയും സഹയാത്രികയെയും അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിൽ എടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *