ചെവി അറുത്തു, വൃഷ്ണം ചതച്ചു; കാമുകിയായ നടിക്കു മോശം മെസേജ് അയച്ച യുവാവിനെ കൊലപ്പെടത്തിയത് അതിക്രൂരമായി: കന്നഡ സൂപ്പര്‍ താരം ദര്‍ശന്റെ ക്രൂരതകള്‍

കാമുകിയായ നടിക്കു മോശം മെസേജ് അയച്ച യുവാവിനെ കൊലപ്പെടത്തിയത് അതിക്രൂരമായി; ചെവി അറുത്തു, വൃഷ്ണം ചതച്ചു, കന്നഡ സൂപ്പര്‍ താരം ദര്‍ശന്റെ ക്രൂരതകള്‍കന്നഡ സൂപ്പര്‍താരം ദര്‍ശന്റെയും കാമുകി പവിത്രയുടെയും കൊടും ക്രൂരതകളാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങളിലും തലക്കെട്ടുകള്‍. പവിത്രയ്ക്കു മോശം മെസേജ് അയച്ച രേണുകസ്വാമിയെ ദര്‍ശനും പവിത്രയും സംഘവും അതിക്രൂരമായി കൊല ചെയ്യുകയായിരുന്നു. പവിത്ര ദര്‍ശന്റെ ഭാര്യയെ ഉപദ്രവിച്ചതിന്റെ പ്രതികാരമായിട്ടാണത്രെ മോശം സന്ദേശങ്ങള്‍ അയച്ചത്..! ദര്‍ശന്‍ ഭാര്യയെ ഉപേക്ഷിച്ചു പവിത്രയുമായി അടുപ്പിത്തിലായിരുന്നു.

രേണുകസ്വാമി മരിക്കുന്നതിന് മുന്‍പ് നേരിട്ടത് കൊടിയ പീഡനങ്ങളെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരമാസകലും മുറിവേറ്റ രേണുകാസ്വാമിയുടെ ചെവി അറുത്തുമാറ്റുകയും വൃഷണം ചതയ്ക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലുന്നതിന് മുന്‍പ് യുവാവിന് ഷോക്ക് ഏല്‍പ്പിച്ചതായുള്ള വാര്‍ത്തകളും നേരത്തെ വന്നിരുന്നു.

െ്രെകം ബ്രാഞ്ച് പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവന്നു. കൈയിലും നെഞ്ചിലും മുതുകിലും ചതഞ്ഞ് നീലിച്ച പാടുകളുണ്ട്. വൃഷണം അടിയേറ്റ് തകര്‍ന്നു. ഒരു ചെവി മുറിച്ചുമാറ്റിയിരുന്നു. താടിയെല്ലുകള്‍ തകര്‍ന്ന് വായും വികൃതമായിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ദര്‍ശന് ഭാര്യയുമായുള്ള ബന്ധം വഷളാകാന്‍ കാരണം നടി പവിത്ര ഗൗഡ എന്ന കാമുകിയാണെന്ന് തിരിച്ചറിഞ്ഞ ആരാധകന്‍ രേണു സ്വാമി അവര്‍ക്ക് അശ്ലീല മെസേജുകള്‍ അയക്കുകയായിരുന്നു. നടിയുടെ നിര്‍ദ്ദേശത്തിലാണ് ദര്‍ശനും ആരാധക സംഘവും ചേര്‍ന്ന് രേണുകസ്വാമിയെ ക്രൂരമായി കൊലപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *