കിം ജോങ് ഉന്നിന് വ്ളാദിമിര്‍ പുടിന്റെ സമ്മാനം; റഷ്യന്‍ നിര്‍മത ഓറസ് ലിമോസിനിൽ ടെസ്റ്റ് ഡ്രൈവ് നടത്തി ഭരണാധികാരികൾ

ഡ്രൈവിംഗ് സീറ്റില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍, യാത്ര ആസ്വദിച്ച് തൊട്ടടുത്തിരിക്കുന്നതോ.. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉൻ. ഈ അപൂർവ്വ കാഴ്ച്ച പുറത്തു വിട്ടിരിക്കുന്നത് റഷ്യൻ സ്റ്റേറ്റ് ടിവിയാണ്. ഉത്തരകൊറിയന്‍ സന്ദർശനിടെ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിൻ നിരവധി വിലപിടിപ്പുള്ള സമ്മാനങ്ങൾ കിം ജോങ് ഉന്നിന് നൽകിയിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് റഷ്യന്‍ നിര്‍മത ഓറസ് ലിമോസിന്‍ കാറാണ്. ഇരുവരും അത്യാഡംബര കാറില്‍ യാത്ര ചെയ്യുന്ന വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. കിമ്മിനെ പാസഞ്ചര്‍ സീറ്റില്‍ ഇരുത്തി പുടിന്‍ കാറിന്‍റെ ടെസ്റ്റ് ഡ്രൈവ് നടത്തുന്നതാണ് വീഡിയോ. തമാശയൊക്കെ പറഞ്ഞ് വളരെ ആസ്വദിച്ചാണ് പുടിൻ കാറോടിക്കുന്നത്.

എല്ലാം കേട്ട് നിറചിരിയോടെ ഇരിക്കുന്ന കിമ്മിനെയും അടുത്ത് കാണാം. വാഹനപ്രേമിയായ കിമ്മിന് സമ്മാനം നന്നെ ബോദിച്ചു എന്നു തന്നെ പറയാം. വിദേശ ആഡംബര വാഹനങ്ങളുടെ ഒരു ശേഖരം തന്നെ കിമ്മിന്‍റെ പക്കലുണ്ട്. മെഴ്സിഡസ്, റോള്‍സ്-റോയ്സ് ഫാന്‍റം, ലെക്സസ്, ഇവയില്‍ ചിലതാണ്. ഉത്തരകൊറിയന്‍ സന്ദർശനം തുടരുകയാണ് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍. സന്ദര്‍ശനത്തിന്‍റെ ഭാഗമായി സുരക്ഷാ, വാണിജ്യം, സാമ്പത്തികം, ടൂറിസം സാംസ്കാരികം എന്നിങ്ങനെ സർവമേഖലയിലും സഹകരിക്കാനുള്ള തന്ത്ര പങ്കാളിത്ത കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *