ഛത്തീസ്ഗഢില്‍ നക്സൽ കലാപബാധിത പ്രദേശത്തുണ്ടായ സ്ഫോടനത്തിൽ മലയാളിയുള്‍പ്പടെ രണ്ട് ജവാന്മാർക്ക് വീരമൃത്യു

ഛത്തീസ്ഗഢിൽ നക്സൽ കലാപബാധിത പ്രദേശമായ സുക്മയിലുണ്ടായ സ്ഫോടനത്തിൽ സി.ആർ.പി.എഫ് കോബ്ര യൂണിറ്റിലെ രണ്ട് ജവാന്മാർക്ക് വീരമൃത്യു. ഷൈലേന്ദ്ര (29), വിഷ്ണു ആർ(35) എന്നിവരാണ് വീരമൃത്യു വരിച്ചത്. ഇതിൽ വിഷ്ണു ആർ മലയാളിയാണ്. തിരുവനന്തപുരം പാലോട് സ്വദേശിായാണ് വിഷ്ണു. സിആർപിഎഫിൽ ഡ്രൈവർ ആയിരുന്നു. ഇവർ ഓടിച്ചിരുന്ന ട്രക്ക് പൊട്ടിത്തെറിയിൽ തകരുകയായിരുന്നു. നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ഇന്ന് വൈകീട്ട് മൂന്നിനായിരുന്നു സംഭവം.

അഞ്ച് ദിവസം മുമ്പ് സുഖ്മയിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. പാലോട് ഫാം ജംഗ്ഷൻ അനിഴം ഹൗസിൽ രഘുവരന്റേയും അജിതയുടേയും മകനാണ് അന്തരിച്ച വിഷ്ണു. ഭാര്യ നിഖില ശ്രീചിത്രാ ആശുപത്രിയിൽ നഴ്സാണ്. നിർദ്ദേവ് നിർവ്വിൻ എന്നീ രണ്ട് ആൺമക്കളുണ്ട്. വീടിന്റെ പാലു കാച്ചൽ ചടങ്ങിനായി ഒന്നരമാസം മുൻപാണ് വിഷ്ണു അവസാനമായി നാട്ടിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *