ലോക ലഹരി വിരുദ്ധ ദിനം; കേരളത്തിൽ നാളെ ബാറുകളും ബീവറേജസ് കോർപ്പറേഷനുകളും തുറക്കില്ല

ലോക ലഹരി വിരുദ്ധ ദിനത്തിന്റെ പശ്ചാത്താലത്തിൽ കേരളത്തിൽ നാളെ ഡ്രൈ ഡേ ആചരിക്കുമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് നാളെ ബീവറേജസ് കോർപ്പറേഷന്റെ മദ്യവില്പനശാലകളും സ്വകാര്യ ബാറുകളും അടഞ്ഞ് കിടക്കും. കൺസ്യൂമർ ഫെഡിന്റെ മദ്യവില്പന ശാലകളും പ്രീമിയം മദ്യവില്പന ശാലകളും നാളെ തുറക്കില്ല.

ഇന്ന് രാത്രി ഒമ്പത് മണിക്ക് ബീവറേജസ് കോർപ്പറേഷനുകൾ അടച്ചാൽ പിന്നീട് മറ്റന്നാൾ രാവിലെ 9 മണിക്കാണ് തുറക്കുക. അന്താരാഷ്ച്ര ലഹരിവിരുദ്ധ ദിനമായ നാളെ ലഹരിവിരുദ്ധ പ്രചാരണങ്ങൾക്ക് പിന്തുണയെന്ന നിലയിലാണ് സർക്കാർ മദ്യഷോപ്പുകൾക്ക് അവധി നൽകിയത്. 1987 മുതൽ ഐക്യരാഷ്ട്ര സഭയാണ് ജൂൺ 26ന് ലഹരി വിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *