കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരായ ആരോപണം; മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് യു.പി കോടതി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ രാഹുൽ ഗാന്ധിക്ക് നോട്ടീസ്. ജൂലൈ രണ്ടിന് സുൽത്താൻപൂർ കോടതിയിൽ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്.

അമിത് ഷാക്കെതിരെ 2018ൽ നടത്തിയ പരാമർശമാണ് കേസിനാധാരമായിട്ടുള്ളത്. ബി.ജെ.പി നേതാവ് വിജയ് മിശ്രയാണ് പരാതി നൽകിയിരിക്കുന്നത്.

അതേസമയം ഫെബ്രുവരി 20ന് ‘ഭാരത് ജോഡോ ന്യായ്’ യാത്രക്കിടെ രാഹുൽ കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. ന്യായ് യാത്ര താൽക്കാലികമായി നിർത്തിവെച്ചുകൊണ്ടായിരുന്നു രാഹുൽ കോടതിയിലെത്തിയത്. അന്ന് കോടതി അദ്ദേഹത്തിന് ജാമ്യം നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *