അടിയന്തരാവസ്ഥാ പ്രമേയം ; നടപടി ഞെട്ടിച്ചു , സ്പീക്കറെ പ്രതിഷേധം അറിയിച്ച് കോൺഗ്രസ്

ലോക്‌സഭയിലെ അടിയന്തരാവസ്ഥ പ്രമേയത്തിൽ സ്പീക്കറെ പ്രതിഷേധമറിയിച്ച് കോൺഗ്രസ്. സ്പീക്കർ ഓം ബിർളയുടെ നടപടി ഞെട്ടിപ്പിച്ചെന്നും സംഭവത്തിൽ പ്രതിഷേധമറിയുക്കുന്നതുമായും സൂചിപ്പിച്ച് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാലാണ് സ്പീക്കർക്ക് കത്ത് നൽകിയത്.

ലോക്‌സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ, അടിയന്തരാവസ്ഥയെ അപലപിക്കുന്ന പ്രമേയം ബിർള സഭയിൽ വായിക്കുകയും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തീരുമാനത്തെ ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. അടിയന്തരാവസ്ഥ ഇന്ത്യാ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന് ഓം ബിർല പ്രമേയത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *