വിവാഹം കഴിച്ചാൽ പോലും സ്ത്രീകളുടെ മനസിൽ ആ ആഗ്രഹമുണ്ട്: നടി അതിഥി രവി

സ്റ്റാർവാല്യു ഉളളതുകൊണ്ട് മാത്രം സിനിമകൾ വിജയിക്കണമെന്നില്ലെന്ന് യുവനടി അതിഥി രവി. സിനിമകളുടെ വിജയം കണ്ടന്റിനെ ആശ്രയിച്ചാണെന്നും താരം പറഞ്ഞു. നടൻ അനു മോഹനൊപ്പം ഒരു അഭിമുഖത്തിലാണ് അതിഥി രവി കൂടുതൽ വിവരങ്ങൾ പങ്കുവച്ചത്. ഇരുവരും അഭിനയിച്ച പുതിയ ചിത്രം ‘ബിഗ് ബെനി’ന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നു.

അതിഥി രവിയുടെ വാക്കുകളിലേക്ക്

വിവാഹം കഴിച്ചാൽ പോലും സാമ്പത്തികപരമായി സ്വതന്ത്രരായിരിക്കണമെന്നത് ഇപ്പോഴുളള എല്ലാ പെൺകുട്ടികളുടെയും ആഗ്രഹമാണ്. ബിഗ് ബെൻ എന്ന ചിത്രത്തിലെ അത്തരത്തിൽ ഒരു സന്ദേശം കൊടുക്കാൻ ലഭിച്ചത് വലിയ കാര്യമാണ്.

അത്തരം മാ​റ്റങ്ങൾ ഇപ്പോൾ വന്നുകഴിഞ്ഞു. 100 പുരുഷൻമാരെടുത്താൽ അതിൽ 20 പേരെങ്കിലും ഇത്തരത്തിൽ തടസം നിൽക്കുന്നവരാണ്. ആ 20 പേർക്ക് മനസിലാകാനാണ് ഞാൻ സിനിമയിൽ അത്തരത്തിൽ പറഞ്ഞത്.

ഇപ്പോൾ ഒരു അമ്മ കുഞ്ഞിനെ കൊല്ലുന്നു. അപ്പോൾ എല്ലാ അമ്മമാരും അങ്ങനെയാണെന്ന് പറഞ്ഞാൽ എന്താണ് അവസ്ഥ. എല്ലാം വ്യക്തിപരമാണ്.സിനിമകളുടെ കണ്ടന്റ് അനുസരിച്ച് ഹി​റ്റാകുന്ന സിനിമകളാണ് ഇപ്പോഴുളളത്.

വലിയ സ്​റ്റാർ വാല്യു ഉളളതുകൊണ്ട് മാത്രം സിനിമകൾ വിജയിക്കണമെന്നില്ല. കണ്ടന്റും പ്രധാനമാണ്.നമ്മുടെ ജീവിതത്തിലുടനീളം നിലനിൽക്കുന്നത് കുടുംബമാണ്. ബാക്കിയുളളവരെല്ലാം പേരുപോലെ വന്നുപോകുന്നവരാണ്.

Leave a Reply

Your email address will not be published. Required fields are marked *