ഫാകടറികളിൽ ഉൽപന്നങ്ങളുടെ മാസ് പ്രൊഡക്ഷൻ നടക്കുന്നത് കണ്ടിട്ടില്ലെ? എന്നാൽ ഭാവിയിൽ അതുപോലെ കുഞ്ഞുങ്ങളെ സൃഷ്ടിക്കുകയാണെങ്കിലോ? യെമനിൽ നിന്നുള്ള ബയോടെകനോളജിസ്റ്റായ ഹാഷിം അൽ ഗൈലിയുടെതാണ് എകറ്റോലൈഫ് എന്ന ഈ ആശയം. ഇതിലൂടെ ലബോറട്ടറികളിൽ പ്രതിവർഷം 30,000 കുഞ്ഞുങ്ങളെ സൃഷ്ടിക്കാൻ കഴിയുമെന്നാണ് ഗൈലി പറയ്യുന്നത്. ലാബിലുള്ള കൃത്രിമ ഗർഭപാത്രത്തിലായിരിക്കും ഭ്രൂണത്തെ വളർത്തിയെടുക്കുക.
മറ്റൊന്ന് ഈ പ്രോജക്ടിൽ പല പാക്കേജുകളും എകറ്റോലൈഫ് ഓഫർ ചെയ്യുന്നുണ്ടത്രെ. അതിൽ ഒരു എലീറ്റ് പാക്കേജുണ്ട്. ഈയൊരു പാക്കേജിൽ ഭ്രൂണത്തെ കൃത്രിമ ഗർഭപാത്രത്തിലേക്ക് ഇംപ്ലാൻ്റ് ചെയ്യുന്നതിനുമുമ്പ് ജനിതകമായി എഞ്ചിനീയറിംഗ് ചെയ്യാൻ ക്ലൈന്റുകളെ അനുവദിക്കും. എന്നു വച്ചാൽ കുഞ്ഞിന്റെ ഉയരം, ശക്തി, ബുദ്ധി, മുടിയുടെ നിറം, കണ്ണിന്റെ നിറം, സ്കിൻ ടോൺ മുതലായവയെല്ലാം നിങ്ങൾക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാൻ കഴിയുമെന്ന്. ഒപ്പം ജനിതക രോഗങ്ങൾ ഒഴിവാക്കുകയും ചെയ്യാം.
മാത്രമല്ല മൊബൈൽ ഫോണിൽ കുഞ്ഞിന്റെ ഓരോ ഘട്ടത്തിലുള്ള വളർച്ചയും മോണിറ്റർ ചെയ്യാൻ കഴിയും. പല ആരോഗ്യപ്രശ്നങ്ങൾ കാരണം ഗർഭപാത്രം നീക്കം ചെയ്യേണ്ടി വരുന്ന സ്ത്രീകൾക്ക് ഇത് ഉപകാരപ്പെടമെന്നാണ് ഹാഷിം പറയ്യുന്നത്. മാത്രമല്ല, ദക്ഷിണ കൊറിയ, ബൾഗേറിയ, ജപ്പാൻ തുടങ്ങിയ ജനസംഖ്യ കുറയുന്ന രാജ്യങ്ങളെ ഇത് സഹായിക്കുമെന്നും അദ്ദേഹം പറയ്യുന്നു.