വീണ്ടും സർവീസ് മുടക്കി എയർഇന്ത്യാ എക്സ്പ്രസ് ; ഇന്ന് റദ്ദാക്കിയത് അബുദാബി-കോഴിക്കോട് വിമാനം

വീണ്ടും സർവീസുകൾ മുടക്കി എയർ ഇന്ത്യ എക്സ്പ്രസ്. വ്യാഴാഴ്ച പുലർച്ചെ 1.40ന് അബൂദബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട സർവീസ് ആണ് കാരണം വ്യക്തമാക്കാതെ റദ്ദാക്കിയിരിക്കുന്നത്.

സർവീസ് റദ്ദാക്കിയ ഐ.എക്സ് 348 എയർ ഇന്ത്യ എക്സ്പ്രസിന് പകരം യാത്രക്കാരെ നാട്ടിൽ എത്തിക്കാൻ എന്ത് സംവിധാനം ഒരുക്കിയെന്ന കാര്യത്തിലും വ്യക്തതയില്ല.

വിവിധ വിമാനത്താവളങ്ങളിൽ നിന്ന് നിരന്തരം സർവീസ് റദ്ദാക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാണ്. അപ്രതീക്ഷിതമായി സർവിസ്​ റദ്ദാക്കിയതോടെ യാത്രക്കാർ പെരുവഴിയിലായിരിക്കുകയാണ്​.

Leave a Reply

Your email address will not be published. Required fields are marked *