ലേസി ലോകത്തിലെ ഏറ്റവും സ്മാർട്ടായ കോഴി; പേരിൽ ​ഗിന്നസ് റെക്കോഡും

ലോകത്തിലെ ഏറ്റവും സ്മാർട്ടായ കോഴിയേതാണെന്ന് അറിയമോ? അതാണ് ലേസി. കാനഡയിലെ ഗബ്രിയോള ദ്വീപിലെ ഒരു വെറ്ററിനറി ഡോക്ടറാണ് ലേസിയെ വളർത്തുന്നത്. ആള് ചില്ലറക്കാരിയൊന്നുമല്ല, ലോക റെക്കോർഡാണ് സ്വന്തം പേരിലുള്ളത്. എന്തിനാണ് ലോക റെക്കോ‍ർഡ് കിട്ടിയതെന്ന് അറിയുമ്പൊഴാണ് അതിശയിച്ച് പോവുക. വ്യത്യസ്തമായ അക്കങ്ങളും നിറങ്ങളും അക്ഷരങ്ങളും ലേസിക്ക് തിരിച്ചറിയാൻ കഴിയുമത്രെ. 6 അക്ഷരങ്ങളും അക്കങ്ങളും നിറങ്ങളുമാണ് ലോക റെക്കോർഡ് സ്വന്തമാക്കുന്നതിനായി ലേസി കൃത്യമായി തിരിച്ചറിഞ്ഞത്. അതും വെറും ഒരു മിനിറ്റ് കൊണ്ട്. ആള് പൊളിയല്ലെ.

ബ്രിട്ടീഷ് കൊളംബിയയിൽ വെറ്ററിനറി ഡോക്ടറായി ജോലി ചെയ്യുകയാണ് ലേസിയുടെ ഉടമ എമിലി കാരിംഗ്ടൺ. കോഴികൾ ശരിക്കും മിടുക്കരാണ് എന്നാണ് എമിലി പറയുന്നത്. അക്കങ്ങളും അക്ഷരങ്ങളും നിറങ്ങളും തിരിച്ചറിയാൻ അഞ്ച് വർഷമാണത്ര അവർ കോഴികളെ പരിശീലിപ്പിച്ചത്. ലോക റെക്കോർഡ് സ്വന്തമാക്കാനുള്ള പരീക്ഷണത്തിൽ എമിലി പരിശീലിപ്പിച്ച എല്ലാ കോഴികളും പങ്കെടുത്തിരുന്നു. എന്നാൽ, അതിൽ ലേസിയാണ് കൃത്യസമയം കൊണ്ട് കൃത്യമായി എല്ലാം തിരഞ്ഞെടുത്ത് ലോക റെക്കോർഡിൽ ഇടം നേടിയത്. എന്തായാലും, അതിൽ എമിലിയും ഹാപ്പിയാണ്.

Leave a Reply

Your email address will not be published. Required fields are marked *