മാർക്കറ്റിൽ വൻ ഡിമാന്റ്; നിങ്ങളെ കോടീശ്വരനാക്കും? ഭാ​ഗ്യചിഹ്നമോ സ്റ്റാഗ് ബീറ്റിൽ?

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പ്രാണിയാണ് സ്റ്റാഗ് ബീറ്റൽ. ഇതിന്റെ വിലയെത്രയാണന്നല്ലെ, ഏതാണ്ട് 75 ലക്ഷം രൂപ. കക്ഷിക്ക് ഇത്ര വില വരാൻ പല കാണങ്ങളുണ്ട്. സ്റ്റാഗ് ബീറ്റലിനെ ഒരു ഭാ​ഗ്യചിഹ്നമായാണ് കാണുന്നത്. ഒരു സ്റ്റാഗ് വണ്ടിനെ സൂക്ഷിക്കുന്നത് വഴി ഒറ്റരാത്രി കൊണ്ട് സമ്പന്നരാകുമെന്നാണ് ചിലരുടെ വിശ്വാസം. ഇവ ഉൾപ്പെടുന്ന ലുകാനിഡെ എന്ന വണ്ടുകുടുംബത്തിൽ 1200 ഇനങ്ങളാണുള്ളത്. പൊതുവേ രണ്ടിഞ്ച് മാത്രം നീളമുള്ള ഇവ ലോകത്തിലെ ഏറ്റവും വിചിത്രവും അപൂർവമായ ജീവികളുടെ പട്ടികയിലാണ് ഉൾപ്പെടുന്നത്. ഈ പ്രത്യേകതകളും ഇവയെ വിലപിടിപ്പുള്ളതാക്കുന്നു.

ഇവ വന ആവാസ വ്യവസ്ഥയില്‍ ഏറെ നിര്‍ണായകമാണെന്ന് സയന്റിഫിക് ഡാറ്റ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ലണ്ടന്‍ ആസ്ഥാനമായുള്ള നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം അനുസരിച്ച് ഈ പ്രാണികള്‍ക്ക് 2 മുതല്‍ 6 ഗ്രാം വരെ ഭാരവും ശരാശരി 3 മുതല്‍ 7 വര്‍ഷം വരെ ആയുസ്സുമാണ് കണക്കാക്കുന്നത്. ചവച്ചരച്ച് ഭക്ഷണം കഴിക്കാൻ കഴിവില്ലാത്ത ഈ വണ്ടുകൾ ഒലിച്ചിരങ്ങുന്ന മരക്കറകളും മൃതുവായ പഴങ്ങളുമാണ് ഭക്ഷിക്കുന്നത്. ഇവയുടെ ലാർവകളുടെ പ്രധാന ഭക്ഷണം മണ്ണിനടിയിലെ ജീർണിച്ച മരത്തടികളാണ്. ഉഷ്ണമേഖലാ ചുറ്റുപാടുകളിൽ കാണുന്ന ഇവയെ മരുന്നിനും ഉപയോഗിക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *