ശ്രീലങ്കൻ തീരം കടന്ന് വിഴിഞ്ഞത്തേക്കുള്ള കപ്പൽ; സാൻ ഫെർണാണ്ടോ ഇന്ത്യൻ തീരത്തേക്ക്

വിഴിഞ്ഞം തുറമുഖത്ത് ട്രയൽ റൺ ഉദ്ഘാടനത്തിന് 2 നാൾ ശേഷിക്കെ സാൻ ഫെർണാണ്ടോ ഇന്ത്യൻ തീരത്തേക്ക്. വിഴിഞ്ഞത്തേക്കുള്ള കപ്പൽ ശ്രീലങ്കൻ തീരം കടന്നു. ഇന്ന് രാത്രിയോടെ കപ്പൽ നങ്കൂരമിടും. നാളെ രാവിലെയായിരിക്കും ബെർത്തിംഗ്. രണ്ടായിരം കണ്ടെയ്‌നറുകളുമായി എത്തുന്നത് ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ ചാർട്ടേഡ് മദർഷിപ്പായ സാൻ ഫെർണാണ്ടോയാണ്.

വിഴിഞ്ഞത്ത് ആദ്യമെത്തുന്നത് നിസ്സാര കപ്പൽ അല്ല. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കപ്പൽ കമ്പനിയുടെ ചരക്ക് കപ്പലാണ് കയ്യകലെയുള്ളത്. 110 ലധികം രാജ്യങ്ങളിൽ കാർഗോ സർവീസ് നടത്തുന്ന ഡാനിഷ് കമ്പനിയായ മെസ്‌ക്കിന്റെ കപ്പലാണ് ട്രയൽ റണ്ണിന് എത്തുന്നത്. കപ്പലിൽ രണ്ടായിരം കണ്ടെയ്‌നറുകളുണ്ട്. മുഴുവൻ ചരക്കും വിഴിഞ്ഞത്തിറക്കും. വിഴിഞ്ഞത്ത് സജ്ജമാക്കിയ, എട്ട് ഷിപ്പ് ടു ഷോർ ക്രെയ്‌നും 23 യാർഡ് ക്രെയ്‌നുകളും ചരക്ക് ഇറക്കും. മദ്രാസ് ഐഐടി വികസിപ്പിച്ചെടുത്ത സോഫ്റ്റ്വേറിൽ പ്രവർത്തിക്കുന്ന തുറമുഖ നാവിഗേഷൻ സെന്ററാകും വിഴിഞ്ഞത്ത് നിയന്ത്രിക്കുക.

Leave a Reply

Your email address will not be published. Required fields are marked *