മമ്മൂക്ക പറഞ്ഞു, എന്തിനും കൂടെയുണ്ടാകുമെന്ന്, അതു മതി എനിക്ക്; ടിനി ടോം

നടൻ, മിമിക്രി ആർട്ടിസ്റ്റ്, ചാനൽ അവതാരകൻ എന്നീ നിലകളിൽ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് ടിനി ടോം. മിമിക്ര ആർട്ടിസ്റ്റായി തുടങ്ങി താരമായി വളർന്ന ചരിത്രമാണു ടിനിയുടേത്. തനിക്കെതിരേ നടക്കുന്ന സൈബർ ആക്രമണങ്ങളെക്കുറിച്ച് ടിനി ശക്തമായ രീതിയിൽ പ്രതികരിച്ചിരിക്കുകയാണ്. താരത്തിന്റെ വാക്കുകൾ-

എനിക്കെതിരായ ഇത്തരം സൈബർ ആക്രമണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഞാനിപ്പോൾ അതൊന്നും ശ്രദ്ധിക്കാൻ പോകാറില്ല. ഒരു കണക്കിന് ഇത്തരം ചർച്ചകളും കാര്യങ്ങളുമൊക്കെ ഉണ്ടാകുന്നത് എനിക്ക് നല്ലതാണ്. എപ്പോഴും നിറഞ്ഞ് നിൽക്കുമല്ലോ. വേദിയിൽ അവതരിപ്പിച്ച സ്‌കിറ്റിന് മികച്ച പ്രതികരണമാണ് സദസിൽനിന്നു ലഭിച്ചത്. എന്നിട്ടും എന്തുകൊണ്ടാണ് അതിനെതിരേ ഇത്തരത്തിലൊരു വിമർശനം എന്ന് അറിയില്ല.

ഒരുപക്ഷെ സുരേഷ് ഗോപിക്കൊപ്പം ഞാൻ നിൽക്കുന്നത് കൊണ്ടായിരിക്കും. അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങളെക്കുറിച്ച് ഞാൻ സംസാരിച്ചിരുന്നു. അത് ഇഷ്ടപ്പെടാത്ത ആളുകളായിരിക്കും ഇതിനൊക്കെ പിന്നിൽ. മമ്മൂക്ക അനശ്വരമാക്കിയ ഭ്രമയുഗത്തി സ്പൂഫാണ് ഞാൻ ചെയ്തത്. അദ്ദേഹം ചെയ്തതിന്റെ അടുത്തെങ്ങും എത്തുന്നത് പോലെ എനിക്ക് ചെയ്യാൻ സാധിക്കില്ല. പക്ഷെ ആ സ്‌കിറ്റ് കഴിഞ്ഞതിന് പിന്നാലെ മമ്മൂക്ക ബാക്ക് സ്റ്റേജിലെത്തി എന്നെ എഭിനന്ദിച്ചു. അദ്ദേഹം തരുന്ന പിന്തുണ വളരെ വലുതാണ്. എന്തിനും കൂടെയുണ്ടാകുമെന്നും പറഞ്ഞു. മമ്മൂക്ക മാത്രമല്ല, സിദ്ദിഖ് ഇക്ക, രമേശ് പിഷാരടി തുടങ്ങിയവരൊക്കെ പ്രശംസിച്ചു. പിന്നെ വിമർശിക്കുന്നവരും പരിഹസിക്കുന്നവരും അത് ചെയ്യട്ടെ. ഞാനത് കാര്യമാക്കുന്നില്ല. അവരതു ചെയ്തുകൊണ്ടേയിരിക്കും- ടിനി ടോം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *