പാർട്ടിയെ വിമർശിച്ചു; ഏരിയ സെക്രട്ടറിയുടെ തെറിവിളിയും ഭീഷണിയും നേരിട്ട് സിപിഎം അനുഭാവികൾ

കുന്ദമംഗലം സിപിഎം ഏരിയ സെക്രട്ടറി പി. ഷൈബു പാർട്ടി അനുഭാവിയെ തെറിവിളിക്കുകയും ഫോൺവിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഓഡിയോ, വീഡിയോ ക്ലിപ്പുകൾ പുറത്ത്. ഏരിയാ സെക്രട്ടറി പി. ഷൈബു, ബാലകൃഷ്ണൻ എന്ന അനുഭാവിയെ തെറിവിളിക്കുന്ന വിഡിയോയും ഫോണിലൂടെ മോഹനൻ എന്ന അനുഭാവിയെ ഭീഷണിപ്പെടുത്തുന്ന സംഭാഷണവും ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

സമൂഹമാധ്യമങ്ങളിലൂടെ പാർട്ടിയെ വിമർശിച്ചതിനാണ് ഏരിയാ സെക്രട്ടറിയുടെ ഫോണിലൂടെയുള്ള ഭീഷണി. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റ് പിൻവലിക്കണമെന്നു ഭീഷണിപ്പെടുത്തിയാണ് ഫോൺ കോൾ. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതാണ് ബാലകൃഷ്ണനെയും മോഹനനേയും തെറിവിളിക്കുന്നതിലേക്ക് എത്തിയതെന്നാണ് വിവരം. എന്നാൽ വീഡിയോ, ഓഡിയോ സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നാണ് പി. ഷൈപുവിന്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *